Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?; ആ കൊച്ചു സുന്ദരി ഇന്നൊരു സൂപ്പർ മോഡൽ

simran-nadekar-model-no-smoking-disclaimer-fame

‘ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച പെൺകുട്ടി ആരാണ്’ ഇങ്ങനെയൊരു ചോദ്യവും ‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തതെന്നു’ തുടങ്ങുന്ന പുകവലി പരസ്യത്തിലെ കുട്ടി എന്ന കുസൃതി നിറഞ്ഞ ഉത്തരവും നമ്മള്‍ കേട്ടിരിക്കും.

സ്ക്രീനിൽ കുട്ടി ആയിരുന്നാലും ആ കൊച്ചു സുന്ദരി വളർന്നു. സിമ്രാൻ നടേക്കർ എന്നാണ് ആ സുന്ദരിയുടെ പേര്. സമൂഹമാധ്യമങ്ങളിലെ താരമാണ് സിമ്രാൻ നടേക്കർ. ഇൻസ്റ്റാഗ്രാമിൽ പതിനായിരങ്ങളാണ് ഇൗ പതിനേഴുകാരിയായ ഫോളോ ചെയ്യുന്നത്. 

simran-natekar-actress

സിമ്രാൻ ഇന്ന് തിരക്കുള്ളൊരു മോഡലാണ്. സിമ്രാന്റെ ആദ്യ പരസ്യചിത്രമായിരുന്നു പുകവലി പരസ്യം. തന്റെ പുതിയ ചില ചിത്രങ്ങൾ സിമ്രാൻ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. തിയേറ്ററുകളിൽ കണ്ട ആ ദൈന്യതയാര്‍ന്ന പെൺകുട്ടിയാണ് ഇതെന്ന് അറിഞ്ഞതോടെ  ചിത്രങ്ങൾ വൈറലായി. നിരവധി ആരാധകർ സിമ്രാനെ തേടിയെത്തി. 

simran-natekar-hindi-actress

2008 ലാണ് സിമ്രാനെ ഉൾപ്പെടുത്തിയ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആദ്യ ബോധവത്കരണ പരസ്യം പുറത്തിറങ്ങിയത്. സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരിൽ ബഹുഭൂരിപക്ഷത്തിനും കല്ലുകടി പോലെയായിരുന്നു ഇൗ പരസ്യം. പിന്നീട് ട്രോളർമാർക്ക് ചാകരയായി ഈ പരസ്യം. എന്നാൽ, അതിലെ കുഞ്ഞിന്റെ ദൈന്യതയാർന്ന മുഖം പെട്ടന്നു തന്നെ പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞിരുന്നു.

ഈ പരസ്യത്തിന് പകരമാണ് ഇപ്പോൾ നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാവുന്നത് എന്തു കഷ്ടമാണ് എന്ന രാഹുൽ ദ്രാവിഡിന്റെ പരസ്യം വരുന്നത്. വിഡിയോകോൺ, കെല്ലോഗ്സ്, ഡോമിനോസ്, ക്ലിനിക് പ്ലസ്, ബാർബി തുടങ്ങിയ നിരവധി പ്രമുഖ ബ്രാൻഡുകളുടെ മോഡലായിട്ടുണ്ട് സിമ്രാൻ. ഹിന്ദിയിലെ ചില ടിവി പരമ്പരകളിലും സജീവ സാന്നിധ്യമായിരുന്നു സിമ്രാൻ.