ഫൈനടിച്ചു ലൈനടിക്കുമെന്ന് ഗായത്രി; കയ്യടിച്ച് ആരാധകർ!

gayathri-suresh-manasa-radhakrishnhan
SHARE

ടിക്ടോക് തരംഗം തുടരുകയാണ്. സാധാരണക്കാർ മുതൽ സിനിമാതാരങ്ങൾ വരെ ടിക് ടോകിലെ സാന്നിധ്യങ്ങളാണ്. സിനിമാതാരങ്ങൾ  ആയതുകൊണ്ടെന്നൊന്നും ടിക് ടോകിൽ വൈറൽ ആകാനൊക്കുകയില്ല. മികച്ച പ്രകടനം തന്നെ കാഴ്ച വെയ്ക്കണം. അത്തരത്തിലൊരു പ്രകടനവുമായി എത്തിയിരിക്കുകയാണു മലയാളികളുടെ പ്രിയതാരം ഗായത്രി സുരേഷ്.

അഭിനേത്രി  മാനസ രാധാകൃഷ്ണനൊപ്പമായിരുന്നു ഗായത്രിയുടെ കിടിലൻ പ്രകടനം. ‘ലൈനടിച്ചാൽ ഫൈനടിക്കും ന്ന് അച്ഛൻ പറഞ്ഞു’ എന്ന ഗാനത്തിനായിരുന്നു ടിക് ടോക്. സാരിയാണ് ഇരുവരുടെയും വേഷം. ഏതാനും സെക്കന്റുകൾ മാത്രമുള്ള വിഡിയോ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. 

തൃശ്ശൂര്‍ സ്വദേശിനി‌ ഗായത്രി 2014ലെ മിസ് കേരളയായിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണു ചലച്ചിത്രരംഗത്തെത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA