വിവാഹദിനത്തിലെ ‘റാഗിങ്’, ഭക്ഷണം വലിച്ചെറിഞ്ഞ് വരൻ; വിഡിയോ

grrom-angry
SHARE

ഇതു വിവാഹ റാഗിങ്ങിന്റെ കാലമാണ്. കൂട്ടുകാര്‍ വധുവിനും വരനും കൊടുക്കുന്ന പണികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. അതിരുവിടുന്ന പല പ്രവൃത്തികളും വിമർശനത്തിന് ഇടയാക്കുന്നു. സുഹൃത്തുക്കളുടെ റാഗിങ് താങ്ങാനാവാതെ ഭക്ഷണം വലിച്ചെറിയുന്ന വരന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

വരനും വധുവിനും മുമ്പിൽ വലിയൊരു വാഴയിലയിലാണു ഭക്ഷണം വിളമ്പിയത്. ഇതിനിടയിൽ സുഹൃത്തുക്കൾ നിർദേശങ്ങൾ നൽകുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നുണ്ട്. വരൻ ഇതെല്ലാം ചിരിച്ചു കൊണ്ടാണു നോക്കിയിരിക്കുന്നത്. ഇതിനുശേഷം ചോറ് വിളമ്പുകയും വധു അതെല്ലാം തന്റെ വശത്തേക്കു മാറ്റിയിടുകയും ചെയ്യുന്നു. സുഹൃത്തുക്കൾ ചിരിക്കുകയും കളിയാക്കുകയും ചെയ്യുന്നതോടെ വരൻ ദേഷ്യം കൊണ്ടു മേശയടക്കം മറച്ചിട്ടു പോകുന്നതാണു ദൃശ്യങ്ങളിലുള്ളത്.

ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ പ്രതികരണമുയരുന്നുണ്ട്. വിവാഹദിനത്തിൽ ഇത്തരം റാഗിങ്ങുകൾ ഒഴിവാക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നു. ആദ്യ ദിനം തന്നെ ഇങ്ങനെ ഒരു സാഹചര്യമുണ്ടായതിനാൽ വരന്റെയും വധുവിന്റെയും വീട്ടുകാർക്കുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകളെങ്കിലും ചിന്തിക്കാനാണു ചിലർ ആവശ്യപ്പെടുന്നത്.

വിവാഹത്തിനു ശവപ്പെട്ടിയിൽ കിടത്തി വരനെ കൊണ്ടുവരുന്ന വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. പലപ്പോഴും അതിരുകടന്ന പ്രവൃത്തികളാണു ‘പണികൊടുക്കൽ’ എന്ന പേരിൽ ചെയ്യുന്നത്. വധുവിന്റെ മുൻപിൽ മുണ്ടൂരി നൃത്തം കളിക്കുന്ന വരനും വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഇത്തരം പ്രവൃത്തികൾ തുടരുകയാണ്. വൈറലാകാനുള്ള ഈ ശ്രമങ്ങൾ‌ വിവാഹദിനത്തിൽ ഒഴിവാക്കണമെന്നും കമന്റുകളുണ്ട്. എന്നാൽ ഇതെല്ലാം ഒരു തമാശ ആയി കണ്ടാൽ മതിയെന്നു വാദിക്കുന്നവരുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA