ആറു വർഷം പ്രേമിച്ച് വിവാഹം കഴിച്ചവൾ ഒളിച്ചോടി, ആഘോഷിച്ച് ഭർത്താവ്

vijesh-story
SHARE

വിവാഹം കഴിച്ച പെൺകുട്ടി ഒളിച്ചോടിയതറിഞ്ഞു കേക്ക് മുറിച്ച് യുവാവിന്റെ ആഘോഷം. ആറു വർഷത്തെ പ്രണയത്തിനുശേഷം വിവാഹം കഴിച്ച പെൺകുട്ടി ഒളിച്ചോടി മറ്റൊരാളെ വിവാഹം കഴിച്ചതറിഞ്ഞ പ്രവാസി യുവാവ് വിജേഷിന്റെ സങ്കടം തീർക്കാനാണു സുഹൃത്തുക്കൾ കേക്ക് മുറിച്ച് ആഘോഷം സംഘടിപ്പിച്ചത്. 

വിവാഹം കഴിഞ്ഞു മൂന്നു മാസത്തിനുശേഷം ജനുവരി 1നാണു വിജേഷ് ദുബായിലെത്തിയത്. ജനുവരി 14ന് ഭാര്യയെ കാണാതായി എന്ന വിവരം ലഭിച്ചു. ഭാര്യയെ  കണ്ടെത്താൻ ശ്രമങ്ങൾ നടക്കുകയായിരുന്നു. ഇതിനിടയിലാണു വിജേഷിന്റെ ചേച്ചിയുടെ ഫോണിലേക്കു ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ ചിത്രമെത്തിയത്. ഇതോടെ വിജേഷ് മാനസികമായി തളർന്നു.  

ഈ വേദനയിൽ നിന്നു പുറത്തുകടക്കാനാണു സുഹൃത്തുക്കൾ സമൂഹമാധ്യമത്തിൽ ലൈവിലെത്തുകയും കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തത്. ആഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെ പെൺകുട്ടിയെ അധിക്ഷേപിച്ച് ഒരു വിഭാഗം ആളുകൾ രംഗത്തെത്തി.

ഇതിനൊപ്പം വിജേഷിന്റെ ആഘോഷം അതിരു കടന്നതാണെന്നും കടുത്ത സ്ത്രീവിരുദ്ധതയാണ് ഇത്തരം ആഘോഷങ്ങൾക്കു പുറകിലെന്നും വാദിക്കുന്നവരുണ്ട്. വിജേഷും സുഹൃത്തുക്കളും പറയുന്നതല്ലാതെ സംഭവത്തിന്റെ കൂടുതൽ നിജസ്ഥിതി പുറത്തുവരേണ്ടതുണ്ടെന്ന അഭിപ്രായവുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA