വിശപ്പു സഹിക്കാനാവാതെ വധുവിന്റെ ചോദ്യം; ആ നിഷ്കളങ്കത വൈറൽ

feeling-hungry-viral-wedding-video
SHARE

താലികെട്ടേണ്ട സമയം തീരുമാനിക്കുന്നതു ക്യാമറാമാൻമാരാണ് എന്നു തമാശയായി പലപ്പോഴും പറയാറുണ്ട്. ന്യൂജെൻ വിവാഹത്തിൽ സംഗതി സത്യമാവാറുമുണ്ട്.  പലപ്പോഴും ഫോട്ടോഷൂട്ട് കഴിഞ്ഞു വളരെ വൈകിയായിരിക്കും വധുവും വരനുമൊക്കെ ഭക്ഷണം കഴിക്കുക. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 

വിവാഹവേഷത്തിൽ ഇരിക്കുന്ന പെൺകുട്ടി ക്യാമറാമാനോടു ‘എടാ വിശക്കുന്നെടാ’ എന്നു നിഷ്കളങ്കമായി പറയുന്ന രംഗമാണു വിഡിയോയിലുള്ളത്. ‘അതിനെന്താ കഴിച്ചോ ഇത് വിഡിയോയാണ്’ എന്ന് മറുപടി ലഭിക്കുന്നതും പെൺകുട്ടി ഭക്ഷണം കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ആ കുട്ടിയ്ക്ക് അത്രയേറെ വിശന്നിരിക്കും അതുകൊണ്ടാകും അങ്ങനെ ചോദിച്ചതെന്നു സമൂഹലോകം പറയുന്നു. വിവാഹത്തിന്റെ അന്ന് ഫോട്ടോയും വിഡിയോയും എടുത്തു തളർന്നിരുന്ന ഓർമകൾ ചിലർ പങ്കുവെയ്ക്കുന്നു. ഇത്രയേറെ നിഷ്കളങ്കമായ ഒരു മുഖം അടുത്തിടെ കണ്ടിട്ടില്ലെന്നും നിശ്ചയത്തിനോ, വിവാഹത്തിനു തലേന്നോ ഉള്ള ദൃശ്യങ്ങളായിരിക്കും ഇതെന്നും കമന്റുകളുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA