ടിക് ടോകിൽ അനുപമ സൂപ്പർ താരം, ആരാധകർ 24 ലക്ഷം!

anupama-parameshwaran
SHARE

ടിക് ടോക് തരംഗത്തിൽ ലയിച്ചിരിക്കുകയാണ് യുവാക്കൾ. ഓരോ ദിവസവും പുതിയ വിഡിയോകളും താരങ്ങളും  ഉണ്ടാകുന്നു. നിരവധി സിനിമാ–സീരിയൽ താരങ്ങളും ടിക് ടോകിൽ സജീവമാണ്. നിരവധി ആരാധകരും ഇവർക്കുണ്ട്. പ്രേമത്തിലൂടെ മേരിയായി വന്നു മലയാളികളുടെ മനം കവർന്ന അനുപമാ പരമേശ്വരനാണ് ടിക് ടോകിലെ സൂപ്പർ താരം. 

ടിക് ടോകിൽ വളരെ സജീവമായ അനുപമ, രസകരമായ വിഡിയോകളാണ് ആരാധകർക്കായി പങ്കുവെയ്ക്കാറുള്ളത്. 24 ലക്ഷം പേരാണ്  പ്രിയതാരത്തിനെ പിന്തുടരുന്നത്. മലയാളത്തിൽ മാത്രമല്ല, പല ഭാഷകളിൽ അനുപമ വിഡിയോകൾ ചെയ്യുന്നുണ്ട്. സെറ്റ് സാരിയണിഞ്ഞ് വഞ്ചിപ്പാട്ടിന്റെ താളത്തിൽ താരം ചുവടുവെച്ചത് വൈറലായിരുന്നു. താരത്തിന്റെ ടിക് ടോക് വിഡിയോകൾക്കും മികച്ച പ്രതികരണമാണ് ആരാധകർ നൽകുന്നത്. 

മറ്റൊരു സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ 28 ലക്ഷം പേർ അനുപമയെ പിന്തുടരുന്നുണ്ട്. എന്നാൽ ടിക് ടോകിൽ അതിവേഗമായിരുന്നു അനുപമ 24 ലക്ഷം ആരാധകരെ സ്വന്തമാക്കിയത്. അനുപയുടെ പേരിൽ  വ്യാജ  അക്കൗണ്ടുകളും  നിലവിലുണ്ട് . ഇതിനെതിരെ  താരം രംഗത്ത് എത്തിയിരുന്നു. അനുപമയുടെ അക്കൗണ്ടിനു ടിക് ടോകിന്റെ അംഗീകാരമുണ്ട്. മറ്റുള്ള ഭാഷകളിൽ സജീവമായതും താരത്തിന് ആരാധകർ വർധിക്കാൻ കാരണമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA