ADVERTISEMENT

വിവാഹഫോട്ടോഗ്രാഫി പോലെ ഗർഭകാല ഫോട്ടോഗ്രാഫി അഥവാ മെറ്റേണിറ്റി ഷൂട്ടും നമ്മുടെ നാട്ടിൽ പ്രശസ്തമാവുകയാണ്. ജീവിതത്തിലെ സ്നേഹവും മനേഹരമായ നിമിഷങ്ങളും പങ്കിട്ടെടുക്കാൻ തങ്ങളുടേതു മാത്രമായ ഒരാൾ വരാൻ പോകുന്നു. ആ നിമിഷങ്ങള്‍ എന്നെന്നും ഓർത്തിരിക്കണം എന്ന ചിന്തയാണു മെറ്റേണിറ്റി ഷൂട്ട് എന്ന ആശയത്തിനു ശക്തി പകർന്നത്. വിവാഹ ഫോട്ടോഗ്രാഫി പുതിയ തലങ്ങളിലേക്കു കടന്നതോടെ പരീക്ഷണങ്ങൾ വർധിച്ചു. സാങ്കേതിക വിദ്യയിലെ മുന്നേറ്റം ഈ പരീക്ഷണങ്ങൾക്കു ശക്തിയേകി.

lakshmi-sameesh-14-

കാണുന്നവരുടെ മനസ്സ് കീഴടക്കുകയാണ് ലക്ഷ്മി– സമീഷ് ദമ്പതിമാരുടെ ചിത്രങ്ങൾ. കണ്ടു മടുത്ത സങ്കല്‍പ്പങ്ങളിൽ നിന്നു വ്യത്യസ്തമാണ് ഇവരുടെ മെറ്റേണിറ്റി ഷൂട്ട്. ഗർഭകാലം ഒരു ആഘോഷമാക്കി മാറ്റി, പാരമ്പരാഗത രീതികളെ ആവിഷ്കരിച്ചുള്ള ഫോട്ടോഷൂട്ട്. അതിൽ ഗർഭകാല കൊതികളും ആഗ്രഹങ്ങളും ലാളനകളുമുണ്ട്. മുണ്ടും നേര്യതും ധരിച്ചു നിറവയറോടെ നിൽക്കുന്ന ഭാര്യയും സ്നേഹനിധിയായ ഭർത്താവും ചേര്‍ന്ന് ഇണക്കങ്ങളും പിണക്കങ്ങളുമുള്ള ഒരു ഗർഭകാലം. 

lakshmi-sameesh-13-

ഈ ഊഷ്മള നിമിഷങ്ങൾ ഡ്രീം മേക്കേഴ്സ് ആണു കാമറയിൽ പകർത്തിയിരിക്കുന്നത്. പച്ച മാങ്ങ തിന്നാനുള്ള കൊതി, സുഖപ്രസവത്തിനായി മുറ്റം അടിപ്പിക്കുക, കണി കാണിക്കുക, ഭാര്യയെ കൊതിപ്പിച്ച് പലഹാരം തിന്നുക. ഇങ്ങനെ സുന്ദരമായ നിമിഷങ്ങൾ കണ്ണിനു കുളിരേകുന്ന രീതിയിൽ ഒപ്പിയെടുത്തിരിക്കുന്നു.

lakshmi-sameesh-5-

ഗര്‍ഭകാലത്തിന്റെ ആനന്ദം കാഴ്ചക്കാരിലേക്കു പകർത്തുന്ന ഈ ചിത്രങ്ങള്‍ ഏറെ പ്രശംസ നേടി. ഈ ചിത്രങ്ങൾ കണ്ടാൽ ആരും പറയും മെറ്റേണിറ്റി ഷൂട്ട് പലതും കണ്ടിട്ടുണ്ട്, പക്ഷേ അദ്ഭുതമായി തോന്നിയത് ഇപ്പോഴാ!

lakshmi-sameesh-8-
lakshmi-sameesh-6-
lakshmi-sameesh-3-
lakshmi-sameesh-15-
lakshmi-sameesh-2-
lakshmi-sameesh-1-
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com