ADVERTISEMENT

ഫുട്ബോൾ ലോകം പ്രാർഥനയിലായിരുന്നു, അർജന്റീന ഫുട്ബോൾ താരം എമിലിയാനോ സലയ്ക്കായി. എന്നാൽ പ്രതീക്ഷകൾക്ക് അവസാനം കുറിച്ചാണ് താരം സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇപ്പോഴും സലയ്ക്കായി കാത്തിരിക്കുന്ന ഒരാളുണ്ട്. സലയുടെ വളർത്തു നായ നല. 

പുറത്തേക്കു നോക്കിയിരിക്കുന്ന നായയുടെ ചിത്രം ‘നല നിനക്കായി കാത്തിരിക്കുന്നു’ എന്ന അടികുറുപ്പോടു കൂട  സഹോദരി റോമിനയാണു പങ്കുവച്ചത്. 

നലയോടൊപ്പമുള്ള ചിത്രങ്ങൾ സല ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ബീച്ചിൽ നലയെ കളിപ്പിക്കുന്നതും കെട്ടിപ്പിടിച്ചു നിൽക്കുന്നുമായ ചിത്രങ്ങൾ ഇവർ തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്നു. ഇനി തന്റെ യജമാനൻ ഒരിക്കലും വരില്ലെന്നറിയാതെ കാത്തുനിക്കുന്ന നായയുടെ ചിത്രം സല ആരാധകരുടെ കണ്ണു നിറയ്ക്കുകയാണ്.

ഇംഗ്ലിഷ് കടലിടുക്കിൽ നിന്നാണു കഴിഞ്ഞ ദിവസം വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ കാണാതായ വിമാനത്തിനായുള്ള ഔദ്യോഗിക തിരച്ചിൽ നേരത്തേതന്നെ അവസാനിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ഫുട്ബോൾ ലോകത്തുനിന്ന് ആവശ്യം ശക്തമായതോടെ സലയുടെ കുടുംബം തിരച്ചിൽ പുനഃരാരംഭിച്ചു.

ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്കു സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. സല സഞ്ചരിച്ച വിമാനത്തിന്റെ പൈലറ്റ് ഡേവിഡ് ഇബോസ്റ്റനെയും കാണാതായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com