sections

manoramaonline

MORE

925 രൂപയ്ക്കു വാങ്ങിയ മോതിരത്തിന്റെ ഇന്നത്തെ വില 6.8 കോടി!

woman-realizes-the-ring-bought-on-sale-was-a-diamond
പ്രതീകാത്മക ചിത്രം
SHARE

33 വര്‍ഷം മുൻപ് 10 പൗണ്ടിനു ( 925 രൂപ) വാങ്ങിയ മോതിരം വിൽക്കാൻ ചെന്ന യുവതി ഇന്നത്തെ അതിന്റെ വില കേട്ട് ഞെട്ടി. 7,40,000 പൗണ്ട്. ഏകദേശം 6.08 കോടി ഇന്ത്യൻ രൂപ!. ഡെബ്ര ഗോര്‍ഡ എന്ന ബ്രിട്ടീഷ് യുവതിയെ ആണു ഭാഗ്യം കടാക്ഷിച്ചത്.

തിളക്കം കണ്ട് ഇഷ്ടപ്പെട്ട്, പഴയസാധനങ്ങൾ വിൽക്കുന്ന ചന്തയിൽ നിന്നു ഡെബ്ര ഗോര്‍ഡ വില പേശി വാങ്ങിയതായിരുന്നു ആ മോതിരം. അന്ന് 10 പൗണ്ട് അമ്മയാണു നൽകിയത്. അടുത്തിടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ ആഭരണങ്ങൾ വിൽക്കാൻ തീരുമാനിച്ചു. ജ്വല്ലറിയിൽ എത്തി പരിശോധിച്ചപ്പോൾ അത് 25.27 കാരറ്റ് വജ്ര മോതിരമാണെന്നു മനസ്സിലായി. 

ഇതിന്റെ വില കേട്ടതോടെ ഡെബ്ര അമ്പരന്നു പോയി. കഴിഞ്ഞ 15 വർഷങ്ങളായി മോതിരം ഉപയോഗിച്ചിരുന്നില്ല. മറ്റ് ആഭരണങ്ങൾക്കൊപ്പം സൂക്ഷിച്ചിരിക്കുകയായിരുന്നു. വിൽക്കുമ്പോള്‍ കുറച്ച് പൗണ്ട് കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇതുപോലെ ഭാഗ്യം തേടിയെത്തുമെന്നു കരുതിയില്ലെന്ന് ഡെബ്ര പറയുന്നു. ലേലത്തിലൂടെയാണ് ഇവർക്ക് ഈ തുക ലഭിച്ചത്.

ഇത്രയും വിലപിടിപ്പുള്ള വജ്രമോതിരം എങ്ങനെ പഴയ സാധനങ്ങള്‍ വിൽക്കുന്നിടത്ത് എത്തിയതും ഇവരെ അദ്ഭുതപ്പെടുത്തുന്നു. മോശം സമയങ്ങളിലൂടെ കടന്നു പോയതിനുശേഷം നല്ലകാലം തേടി വന്നതിന്റെ സന്തോഷത്തിലാണ് ഡെബ്രയും കുടുംബവുമിപ്പോൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA