ADVERTISEMENT

മേളത്തിനൊപ്പം ചുവടുവച്ച പാർവതിയെന്ന ഒമ്പതാം ക്ലാസുകാരിയെ മറന്നിരിക്കാനിടയില്ല. പൂരത്തിന്റെ ആവേശം സിരകളില്‍ പടന്നപ്പോൾ പാര്‍വതി തുളളിച്ചാടി. സമൂഹമാധ്യമങ്ങളിൽ ആ ആവേശത്തെ ഹൃദയം തുറന്നു സ്വീകരിക്കുകയും ചെയ്തു. നാട്ടുകാർ നേരിൽ കണ്ട ആ പൂരലഹരി നൃത്തം ലോകം മുഴുവൻ കണ്ടത് ആനയടി പൂരത്തിന്റെ ഫെയ്സ്ബുക് പേജിലൂടെയായിരുന്നു. അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പമാണ് പാർവതി പൂരനഗരിയിലെത്തിയത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയ ഒന്നടങ്കം നെഞ്ചിലേറ്റിയ പാർവതിയുടെ വിഡിയോ പൂർണരൂപത്തിൽ കാഴ്ചക്കാർക്കു മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ആട്ടം വൈറൽ കട്ട്സ് എന്ന യൂട്യൂബ് ചാനലാണ് ആ മിഴിവാർന്ന ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. പാർവതിയുടെ കമ്മൽ ഊരിപ്പോകുന്നതും പിന്നീട്, അത് എടുത്ത് കാതിലണിയുന്നതും ദൃശ്യങ്ങളിലുണ്ട്.

ശൂരനാട് പള്ളിക്കൽ ‘പാർവണ’ത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കെ.ബി.അജിയുടെയും അധ്യാപിക സിനിയുടെയും മകളാണ് പാർവതി. നൂറനാട് ശബരിഗിരി സെൻ‍ട്രൽ സ്ക്കൂളിലാണ് പഠിക്കുന്നത്. 10വർഷമായി നൃത്തം അഭ്യസിക്കുന്നുണ്ട്. പക്ഷേ, ഇത് ഉത്സവത്തിന്റെ അവേശത്തിൽ ചെയ്തതാണെന്നും ഇത്രയും ചർച്ചയാകുമെന്ന് അറിഞ്ഞില്ലെന്നും പാർവതി പറയുന്നു. രാവിലെ സ്കൂളിൽ പോയതാണ്. തിരിച്ചു വന്നപ്പോഴാണ് തന്റെ ന‍ൃത്ത വിഡിയോ വൈറൽ ആയത് അറിയുന്നത്. ചാനലുകളിൽ നിന്നെല്ലാം വിളിച്ചുവെന്നും പാർവതി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com