ADVERTISEMENT

പാർക്കിലെത്തിയ കമിതാക്കളെ ഭീഷണിപ്പെടുത്തി താലികെട്ടിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ  പ്രചരിപ്പിച്ചു. ബുധനാഴ്ച ഹൈദരബാദിലെ മെഡ്‌ചൽ കണ്ട്‌ലകോയ ഓക്‌സിജന്‍ പാര്‍ക്കിലാണ് സംഭവം. 

സംസാരിച്ചിരിക്കാനെത്തിയ കമിതാക്കളെ ബജ്റംഗ് ദൾ പ്രവർത്തകർ വളയുകയായിരുന്നു. തുടർന്ന് യുവാവിനെ കൊണ്ട് താലി കെട്ടിച്ചു. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു. പ്രവർത്തകരിലൊരാൾ യുവാവിനെ അഭിനന്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വാലന്റൈൻസ് ഡേ ദിനം ആഘോഷിക്കുന്നവരെ പാഠം പഠിപ്പിക്കുമെന്ന് ബജ്റംഗ് ദൾ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. തുടർന്നാണ് ഇന്നലെ നിർബന്ധിച്ച് താലികെട്ടിക്കൽ അരങ്ങേറിയത്. ഇതിനെതിരെ പരാതികളൊന്നും ലഭിച്ചില്ലെന്നാണു പൊലീസ് ഭാഷ്യം. ഇത്തരം സദാചാര ഗുണ്ടായിസത്തിനെതിരെ രാജ്യമാകെ പ്രതിഷേധങ്ങൾ ശക്തമാണ്. 

പ്രണയദിനം സംസ്കാരത്തിനു യോജിച്ചതല്ല എന്ന നിലപാടാണ് ബജ്റംഗ് ദൾ സ്വീകരിച്ചിരിക്കുന്നത്. പ്രണയദിന ആഘോഷങ്ങൾക്കെതിരെ  എല്ലാ വർഷവും ചില സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്താറുണ്ട്. ഈ വർഷവും സമാനരീതിയിലുള്ള പ്രതിഷേധങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com