ADVERTISEMENT

കശ്മീരിലെ പുൽവാമയില്‍ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ നിന്ന് രാജ്യം ഉണർന്നിട്ടില്ല. 40 ജവാന്മാരെയാണു രാജ്യത്തിനു നഷ്ടമായത്. ഈ വേദന ഒറ്റക്കെട്ടായി രാജ്യം നേരിടുകയാണ്.

ആക്രമണത്തിന്റെ പശ്ചാത്തിലത്തിൽ മലയാളി ജവാൻ രഞ്ജിത്ത് രാജ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ലീവ് തീരും മുൻപ് രഞ്ജിത്തിനെ തിരികെ വിളിച്ചിരിക്കുകയാണ്. ആ വിളി ഭയമല്ല, അഭിമാനമാണ് ഉണർത്തുന്നത്. കിട്ടിയത് പത്തുമടങ്ങായി തിരിച്ചു കൊടുക്കുമെന്നും രഞ്ജിത്ത് കുറിക്കുന്നു. നാട്ടിൽ നിന്ന് തിരിച്ചു പോകാൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന ചിത്രവും കുറിപ്പിനൊപ്പമുണ്ട്. 

രഞ്ജിത്ത് രാജിന്റെ കുറിപ്പ് വായിക്കാം:

ലീവ് തീരും മുൻപേ വിളി എത്തി.... ഭയമോ സങ്കടമോ അല്ല തോന്നുന്നത്.... അഭിമാനം ആണ്. ഇത് നാടിനുവേണ്ടി കശ്മീരിൽ ചിന്നി ചിതറിയ എന്റെ സഹോദരങ്ങൾക്കായി പോകുന്നതാണ്.... 

ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും കൂടെ ഉള്ളപ്പോൾ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും...

സൈനികർ അല്ലാത്ത ഭാരതീയർക്ക് നാളെയോ മറ്റേന്നാളോ നടക്കാൻ പോകുന്ന രാഷ്‌ട്രീയ കോലാഹലത്തിൽ ഇതു മറക്കാൻ കഴിഞ്ഞേക്കും..

മീഡിയ രാഷ്ട്രീയ ബുദ്ധിജീവികളേ ചാനലുകളിൽ കയറ്റിയിരുത്തി ഘോരഘോരം രാജ്യസ്നേഹം ഉദ്ഘോഷിക്കും...

ഒരുവട്ടം ഞങ്ങളുടെ ഈ യൂണിഫോം ധരിച്ചു കാശ്മീർ ഹൈവേയിലൂടെ യാത്രചെയ്യാൻ ഇവിടുത്തെ രാഷ്ട്രീയക്കാരെ ഞാൻ സ്വാഗതം ചെയ്യുന്നു... അപ്പോൾ നിങ്ങൾക്കു മനസ്സിലാകും ..

the beauty of JOURNEY through heaven valley of India..

ചർച്ചകൾക്കോ ഒത്തുതീർപ്പിനോ ഞങ്ങൾ രാഷ്ട്രിയക്കാരല്ല... ഇന്ത്യൻ ആർമി ആണ്... കിട്ടിയത് പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും. ധീര സഹപ്രവർത്തകർക്ക് ആദരാഞ്ജലികൾ.......

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com