ADVERTISEMENT

സമൂഹമാധ്യമങ്ങളില്‍ കരിങ്കോഴി ചിറകുവിരിച്ചു പറക്കുകയാണ്. എവിടെ തിരിഞ്ഞാലും കരിങ്കോഴി ട്രോളുകൾ മാത്രം. ട്രോളുകള്‍ കാണുന്നുണ്ടെങ്കിലും ട്രോളന്മാരുടെ തലയിലേക്കു കരിങ്കോഴി പറന്നു കയറിയത് എങ്ങനെയെന്ന് അറിയാത്തവരും നിരവധിയുണ്ട്. 

karinkozhi-trolls-9-
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ

കരിങ്കോഴികളെ വിൽക്കാനുണ്ട് എന്ന ഒരു പരസ്യത്തിൽ നിന്നാണ് എല്ലാം തുടങ്ങിയത്. മലയാളത്തിലെ ചില സമൂഹമാധ്യമ ഗ്രൂപ്പുകൾ, പേജുകൾ, ഓൺലൈൻ മാധ്യമങ്ങൾ എന്നിവയിലെ പോസ്റ്റുകൾക്കു താഴെയാണു കരിങ്കോഴി കുഞ്ഞുങ്ങളെ വിൽക്കാന്‍ ആളെത്തിയത്. 

karinkozhi-trolls-6-
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ

ചൂടുള്ള വാർത്തയായാലും ചിരിപ്പിക്കുന്ന ട്രോളായാലും കമന്റ് വായിക്കുന്നതിനിടയിൽ ഇത്തരത്തിലുള്ള പരസ്യങ്ങളുണ്ടാകും. ബന്ധപ്പെടേണ്ട നമ്പറും ഒപ്പം ചേർത്തിട്ടുണ്ടാകും. 

Untitled-8
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ

ഇതോടെ ശരിക്കും പ്ലിങ്ങിയത് ട്രോളന്മാരാണ്. പോസ്റ്റ് ചെയ്ത ട്രോളിനു താഴെ കമന്റ് വായിക്കാനെത്തുമ്പോൾ കരിങ്കോഴി വിൽപനയുടെ പരസ്യം.

karinkozhi-trolls-10-
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ

ഇതൊരു പതിവായതോടെ ട്രോളുകൾക്കു താഴെ കരിങ്കോഴിയെ വിറ്റ് ഒരാൾ ‘കോടീശ്വരൻ’ ആകുന്നുണ്ടെന്നു ട്രോളന്മാർ തിരിച്ചറിഞ്ഞു. ഒമർ ലുലു പങ്കുവച്ച സിനിമയുടെ പോസ്റ്ററിനടിയിൽ പ്രത്യക്ഷപ്പെട്ട കരിങ്കോഴി വിൽപനയുടെ പരസ്യമാണ് സംഭവം വൈറലാക്കിയത്. അതോടെ ട്രോളന്മാർ ഉണര്‍ന്നു. ട്രോൾ മഴയും തുടങ്ങി. 

karinkozhi-trolls-2-
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ

ഇതോടെ പരസ്യം മെസിയുടെ ജഴ്സിയിലുമെത്തി. ഇന്നു ലോകത്തെ ഏറ്റവും സമ്പന്നനായ ബിസിനസ്സുകാരിൽ ഒരാളാണ് കരിങ്കോഴി വിൽപനക്കാരൻ എന്നും ട്രോളുകളിൽ കാണാം. സമ്പന്നരുടെ പട്ടിക പ്രഖ്യാപിക്കുമ്പോൾ രണ്ടാം സ്ഥാനം ആർക്കാണ് എന്നു ചോദിക്കാൻ ധൈര്യമുള്ള ഒരാളായി ട്രോളന്മാരുടെ ഭാവനയിൽ അയാൾ വളർന്നു.

karinkozhi-trolls-5-
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ

ട്രോളുകൾ കാരണം കച്ചവടം പൊടിപൊടിച്ചതായും കരിങ്കോഴികൾ വിറ്റു തീർന്നതായും ട്രോളന്മാരുടെ അറിയിപ്പു വരുന്നതിലുമെത്തി കാര്യങ്ങൾ. 

karinkozhi-trolls-7-
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ

ദിനോസർ കുഞ്ഞുങ്ങളും വാഴ തൈകളും ആസ്ട്രേലിയൻ കോഴികളും മൊരിഞ്ഞ പരിപ്പുവടയും വരെ ഇതിനിടയിൽ വിൽപനക്ക് എത്തിച്ചു. ഹര്‍ത്താൽ ദിനത്തിൽ വിൽപന ഒഴിവാക്കിയും ട്രോളന്മാർ മാതൃകയായി.

karinkozhi-trolls-11-
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ
karinkozhi-trolls-8-
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ
karinkozhi-trolls-3-
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ
karinkozhi-trolls-4-
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ
Untitled-7
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com