ADVERTISEMENT

വഞ്ചിച്ച കാമുകിയുമായി തെറ്റിപ്പിരിഞ്ഞത് കൂറ്റൻ ഫ്ലെക്സ് ബോർഡ് വച്ചു നാട്ടുകാരെ അറിയിച്ച് കാമുകന്റെ പ്രതികാരം. ഇന്തോനേഷ്യയിലാണു സംഭവം. കൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡിൽ യുവതിയുടെ ചിത്രത്തിനൊപ്പമാണു പിരിയണമെന്ന ആവശ്യം യുവാവ് ഉന്നയിച്ചത്.

‘നീ എന്റെ ഹൃദയം തകർത്തു, എന്നെ വഞ്ചിച്ചു. എനിക്ക് ബ്രേക്ക് അപ്പ് വേണം’ എന്ന കുറിപ്പിനൊപ്പമായിരുന്നു കാമുകിയുടെ ചിത്രം പ്രദർശിപ്പിച്ചത്. ഇതുകൊണ്ടും തൃപ്തി വരാതെ മെഗാഫോണുമെടുത്ത് കാമുകിക്കെതിരെ റോഡിലിറങ്ങുകയും ചെയ്തു. 

ഫ്ലെക്സ് ബോർഡിനു സമീപത്തുനിന്ന് ഇരുവരും വഴക്കിടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരാൾ ഇവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം. 

വിഡിയോ വൈറലായതിനു പിന്നാലെ യുവാവിന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളും ശക്തമായി. വഞ്ചിച്ചെന്ന പേരും പറഞ്ഞ് ഒരാളുടെ ചിത്രം പ്രദർശിപ്പിച്ച് അപമാനിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല എന്നാണു ചിലർ അഭിപ്രായപ്പെടുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പറഞ്ഞു തീർ‌ക്കണമെന്നും ഇവർ പറയുന്നു. വഞ്ചിക്കുന്ന കാമുകിമാരോട് ഇതിലും നന്നായി പ്രതികാരം ചെയ്യാനാകില്ല എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണിതെന്നു പറയുന്നവരുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com