ADVERTISEMENT

മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ തിളക്കമേറിയ കഥാപാത്രങ്ങളിലൊന്നാണ് ഒടിയൻ മാണിക്യൻ. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് അദ്ദേഹം ഒടിയൻ മാണിക്യനായി മാറിയത്. കഠിനമായ വ്യായാമ മുറകളും ഡയറ്റും പിന്തുടർന്നായിരുന്നു ഈ മേക്ക് ഓവർ. 

എന്നാൽ സെക്കന്റുകൾകൊണ്ട് ഒടിയനായി രൂപം മാറുന്ന ഒരു സ്ത്രീയെ കണ്ടു ഞെട്ടിയിരിക്കുകയാണ് സോഷ്യൽ ലോകം. മുടി മടക്കി പിന്നിലേക്കു കെട്ടി, തലയിൽ ഷാൾ ചുറ്റി, മുഖം ഒരു വശത്തേയ്ക്കു ചെരിച്ച് പിടക്കുന്നതോടെ ഒടിയൻ റെഡി. ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകളിലേതിനു സമാനമായ ലുക്ക്. 

@surabhiisuruu എന്ന ടിക് ടോക് അക്കൗണ്ടിൽ പോസ്റ്റു ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ലേഡി ഒടിയനെന്ന വിശേഷണത്തോടെ മോഹന്‍ലാൽ ആരാധകരും മികച്ച സ്വീകരണമാണ് വിഡിയോയ്ക്കു നൽകിയത്. ക്ലൈമാക്സ് അദ്ഭുതപ്പെടുത്തിയെന്നും കുറേ നാളുകൾക്കുശേഷമാണ് ഇജ്ജാതി ഛായ കാച്ചൽ കാണുന്നതെന്നും കമന്റുകളുണ്ട്. മീശയുള്ള ലാലേട്ടനെ അനുകരിക്കാൻ ശ്രമിച്ചു നോക്കാനും ചിലർ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com