ADVERTISEMENT

വഴിയരികിൽ തന്റെ പിതാവ് കുഴഞ്ഞു വീണു കിടക്കുന്നതും ആരും തിരിഞ്ഞു നോക്കാതെ പോകുന്നതിന്റെയും ദൃശ്യങ്ങൾ പങ്കുവച്ച് യുവാവ്. ആംബുലൻസ് ഡ്രൈവറായി ജോബി.കെ.ജോൺ ആണു ഹൃദയഭേദകമായ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. പിതാവിന്റെ മരണവാർത്തയുള്ള പത്രകുറിപ്പും ഇതിനൊപ്പമുണ്ട്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ ഇല്ലിതൊണ്ടിലെ പെട്രോൾ പമ്പിനു സമീപമാണു ജോബിയുടെ പിതാവ് ജോൺ കുഴഞ്ഞു വീണത്. നിരവധിപ്പേര്‍ ഇതിലൂടെ കടന്നു പോയെങ്കിലും ആരും ജോണിന് എന്തു സംഭവിച്ചുവെന്നു നോക്കാനോ, ആശുപത്രിയിൽ എത്തിക്കാനോ തയാറായില്ല. ഒരാൾ റോഡിനരികിലേക്ക് നീക്കി കിടത്തിയശേഷം പോയി. അരമണിക്കൂറിനടുത്ത് ജോൺ ഇവിടെ കിടന്നു. പിന്നീടു പൊലീസ് എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സമീപത്തെ സിസിടിവിയിൽ നിന്നു ലഭിച്ച ഇതിന്റെ ദൃശങ്ങളാണ് ജോബി പങ്കുവച്ചത്. ‘‘ഞാൻ ആംബുലൻസ് ഡ്രൈവർ ആണ്. എന്റെ പിതാവ് റോഡിൽ കുഴഞ്ഞുവീണ് അരമണിക്കൂർ നേരം കിടന്നു. കണ്ടുനിന്ന വഴിയാത്രക്കാർ ആരെങ്കിലും രക്ഷയ്ക്കായി ഉണ്ടായിരുന്നേൽ ഒരുപക്ഷേ ഇന്ന് നമ്മോടൊപ്പം ഒരുവനായി എന്റെ പിതാവ് ഉണ്ടായിരുന്നേനെ’’– ജോബി കുറിച്ചു. മരംവെട്ടു തൊഴിലാളിയാണു ജോൺ. 67 വയസ്സായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com