ADVERTISEMENT

മിക്ക വീടുകളിലും വരവും ചെലവും എഴുതി വയ്ക്കാനൊരു പുസ്തകം കാണും. കൂടുതലും സ്ത്രീകളായിരിക്കും കണക്കുകൾ എഴുതി സൂക്ഷിക്കുക. ചിലർ കലണ്ടറിലാണ് ഇതെല്ലാം എഴുതുക. എന്നാൽ ഇവിടെ ഒരു വീട്ടമ്മ എല്ലാ കണക്കും എഴുതി സൂക്ഷിച്ചത് ഭർത്താവിന്റെ പാസ്പോർട്ടിലാണ്! 

‘ഇങ്ങനെ ഒരു ഗതി ആർക്കും വരുത്തരുതേ’ എന്നു പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ പ്രചരിക്കുന്നുണ്ട്. അച്ഛന്റെ പാസ്പോര്‍ട്ടിൽ അമ്മ കിട്ടാനും കൊടുക്കാനുമുള്ള പണത്തിന്റെ കണക്കുകളും ഫോൺ നമ്പറുകളും എഴുതിവച്ചുവെന്ന് മകൻ പറയുന്നു. പേജുകളിൽ എഴുതിയതെല്ലാം മറിച്ചു കാണിക്കുന്നുമുണ്ട്. തനിക്കു തന്ന പൈസയുടെ കണക്കും ഇതിലുണ്ടെന്ന് മകൻ വ്യക്തമാക്കുന്നു.

ഇതിനു പിന്നാലെ നിർദേശങ്ങളും സംശയങ്ങളുമായി വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇത്തരം വിലപിടിപ്പുള്ള രേഖകൾ ശരിയായി സൂക്ഷിക്കാൻ പഠിക്കണമെന്നാണ് പലരും കമന്റ് ചെയ്യുന്നു. എന്നാൽ ഇതു കാലാവധി കഴിഞ്ഞ പാസ്പോർട്ട് ആയിരിക്കുമെന്ന സംശയം നിരവധിപ്പേർ  പ്രകടിപ്പിക്കുന്നു. കാലാവധി കഴിഞ്ഞാലും പാസ്പോർട്ടിൽ ഇങ്ങനെയൊന്നും ചെയ്യരുത് എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com