ADVERTISEMENT

സംഗതി വളരെ ലളിതമാണ്. നിങ്ങളുടെ ചുറ്റുവട്ടത്ത് എവിടെയെങ്കിലും മാലിന്യം കുന്നുകൂടി കിടക്കുന്നുണ്ടെങ്കിൽ അത് വൃത്തിയാക്കുക. വൃത്തിയാക്കുന്നതിനു മുൻപും അതിനു ശേഷവുമുള്ള ചിത്രത്തോടൊപ്പം #Trashtag എന്ന ഹാഷ്ടാഗിൽ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാം. റെഡിറ്റിൽ തുടങ്ങിയ ട്രാഷ്ടാഗ് മറ്റു നെറ്റ്‍വർക്കുകളിലേക്കും പടരുകയാണ്. ലോകമെങ്ങുമുള്ള രാജ്യങ്ങളിൽ ട്രാഷ്ടാഗ് വൈറലാണ്. 

ഡിജിറ്റൽ സംസ്കാരത്തിന്റെ പേരിൽ എന്നും പഴി കേൾക്കുന്ന മില്ലേനിയൽസ് ട്രാഷ്ടാഗിന്റെ പേരിൽ പ്രശംസിക്കപ്പെടുകയാണ്. എന്നാൽ, ആർക്കും ഒരു ഗുണവുമില്ലാത്ത ഹാഷ്ടാഗ് ചാലഞ്ചുകൾ ഏറ്റെടുത്താഘോഷിക്കുന്ന മലയാളികൾ നിർഭാഗ്യവശാൽ ലോകം മുഴുവൻ തരംഗമായ ട്രാഷ്ടാഗ് ചാലഞ്ചിനോട് അകലം പാലിക്കുകയാണ്. അതേ സമയം, വിദ്യാർഥികൾ പലയിടങ്ങളിലും ട്രാഷ്ടാഗിൽ പങ്കെടുക്കുന്നുമുണ്ട്.

കഴിഞ്ഞയാഴ്ച കുസാറ്റ് വിദ്യാർഥിക‍ൾ ക്യാംപസിലെ മാലിന്യം ശുചിയാക്കി ട്രാഷ്ടാഗിന്റെ ഭാഗമായി. മാലിന്യം തള്ളി ശീലമുള്ള മലയാളിക്ക് ട്രാഷ്ടാഗ് ചാലഞ്ച് അക്ഷരാർഥത്തിൽ ഒരു വെല്ലുവിളിയാണ്. പങ്കെടുത്തു കരുത്തുക്കാട്ടിക്കൂടെ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com