ADVERTISEMENT

പൂർവ കാമുകന്റെ വിവാഹത്തിന് വധുവിന്റെ വേഷത്തിലെത്തി തന്നെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാമുകി. ഇതേത്തുടര്‍ന്നു വധു വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. ചൈനയിലാണു വിവാഹത്തിനിടയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

വധുവും വരനും വേദിയിൽ ചുംബിക്കാൻ തയാറായി നിൽക്കുകയായിരുന്നു. ഇതിനിടയിൽ കരഞ്ഞു കൊണ്ടു മുൻകാമുകി വേദിയിലെത്തി. എല്ലാം തന്റെ തെറ്റാണെന്നു പറഞ്ഞു കൈപിടിക്കുകയും കാലിൽ വീഴുകയും ചെയ്തു. ഒരു അവസരം കൂടി തരണമെന്നു പറഞ്ഞ് കരയാനും തുടങ്ങി. 

മുൻകാമുകിയുടെ കൈ തട്ടിമാറ്റിയ വരൻ ഇതെല്ലാം കണ്ടു ഞെട്ടി നിൽക്കുന്ന വധുവിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ കാമുകി വീണ്ടും വരനെ പിടിച്ചു വലിക്കാനും കരയാനും തുടങ്ങിയതോടെ വധു വേദി വിട്ടിറങ്ങി. വരൻ പിന്നാലെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

ഒരു ബ്ലോഗറാണ് 30 സെക്കന്റു ദൈര്‍ഘ്യമുള്ള ഈ വിഡിയോ പങ്കുവച്ചത്. പിന്നീട് ഇതു മാധ്യമങ്ങളിൽ വാർത്തയായി. യോജിച്ചു പോകാന്‍ സാധിക്കില്ലെന്നു മനസ്സിലാക്കിയാണ് വരൻ മുൻകാമുകിയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നു സ്റ്റാര്‍ വി‍ഡിയോ റിപ്പോര്‍ട്ടു ചെയ്യുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com