ADVERTISEMENT

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കു പിന്തുണയുമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ച് ഇംഗ്ളണ്ടിലെ പ്രവാസി ഇന്ത്യക്കാരുടെ സംഘം. ഏപ്രിൽ ഏഴിന് ഇംഗ്‌ളണ്ടിലെ മാഞ്ചസ്റ്ററിലാണ് ഫ്ലാഷ് മോബ് അരങ്ങേറിയത്. ‘നമോ എഗയ്ൻ’ എന്നെഴുതിയ മോദിയുടെ ചിത്രമുള്ള ടി ഷർട്ട് ധരിച്ചെത്തി, ബിജെപിയുടെ കൊടി വീശിയായിരുന്നു ഫ്ലാഷ് മോബ്.

കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികൾ ഉൾപ്പെടുത്തി ശങ്കർമഹാദേവൻ ഒരുക്കിയ ഗാനമാണു ഫ്ലാഷ് മോബിനായി ഉപയോഗിച്ചത്. മോദിയുടെ വേഷം ധരിച്ച ഒരാളും സംഘത്തിലുണ്ടായിരുന്നു. 

വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ജനങ്ങൾ ഏറ്റെടുത്തു നടത്തുന്നതാണ് ഈ ഫ്ലാഷ് മോബ് എന്ന് വിഡിയോ പങ്കുവച്ച് ഒരാൾ കുറിച്ചപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പണം വാങ്ങി ചെയ്യുന്നതെന്നായിരുന്നു ചിലരുടെ ആരോപണം. യൂറോപ്യൻ രാജ്യങ്ങളിലും ഇന്ത്യൻ തിരഞ്ഞെടുപ്പു ചൂട് ശക്തമാകുന്നതിന്റെ സൂചനയാണ് ഈ വിഡിയോ എന്നായിരുന്നു മറ്റു ചിലരുടെ നിരീക്ഷണം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com