ADVERTISEMENT

വീട്ടുകാരറിയാതെ നാട്ടിലെത്തി സർപ്രൈസ് കൊടുക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ഗൾഫിൽ നിന്നു നാട്ടിലെത്തുന്ന യുവാക്കളാണ് ഇതിൽ കൂടുതലും. ഇത്തരത്തിലുള്ള നിരവധി വിഡിയോകൾ പ്രചരിക്കുന്നുണ്ട്. പ്രവാസത്തിന്റെ നോവ് ഒരുപാട് അനുഭവിക്കുന്ന മലയാളികൾക്ക് ആ വിഡിയോകൾ കാണുമ്പോള്‍ കണ്ണുനിറയും.

ഉമ്മയ്ക്കോ മക്കള്‍ക്കോ സർപ്രൈസ് കൊടുക്കുന്ന യുവാക്കളുടെ വിഡിയോകളാണ് ഇതുവരെ കണ്ടതെങ്കിൽ മകനു സർപ്രൈസുമായി  എത്തിയ ഉമ്മയുടെ വിഡിയോയാണു സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്.

നാട്ടിൽ നിന്നു സിംഗപ്പൂരിലെ മകൻ ജോലി ചെയ്യുന്ന സൂപ്പർമാർക്കറ്റിൽ എത്തി ഉമ്മ സർപ്രൈസ് കൊടുത്തുവെന്നാണ് വിഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന കുറിപ്പിലുള്ളത്.

കടയിലെത്തിയ പർദ്ദ ധരിച്ച സ്ത്രീ സാധനങ്ങൾ വാങ്ങിയശേഷം ഇന്ത്യൻ രൂപ നീട്ടി. ഇതുകണ്ടതോടെ യുവാവിനു സംശയമായി. ഒരാൾ ഇതൊല്ലാം വിഡിയോയിൽ പകർത്തുന്നതും ഇയാൾ കണ്ടു. ഇതോടെ മുൻപിൽ നിൽക്കുന്ന സ്ത്രീയുടെ ഹിജാബ് ഊരി മാറ്റി. അതാ നിൽക്കുന്ന തന്റെ ഉമ്മ. 

കൗണ്ടറിൽ നിന്നു പുറത്തുവന്ന് ഉമ്മയെ കെട്ടിപ്പിടിച്ചു. ഇതിനുശേഷം യുവാവ് നിറകണ്ണുകൾ തുടയ്ക്കുന്നതും വിഡിയോയിൽ കാണാം. കണ്ണും മനസ്സും നിറഞ്ഞു എന്നാണു വിഡിയോയ്ക്കു ലഭിക്കുന്ന കമന്റുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com