ADVERTISEMENT

അശ്ലീല സിനിമാ ശേഖരം നശിപ്പിച്ച മാതാപിതാക്കൾ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി മകന്‍ കോടതിയിൽ. അമേരിക്കയിലെ മിച്ചഗൺ സ്വദേശികളായ ദമ്പതികൾക്കെതിരയെയാണ് മകൻ കേസ് നൽകിയത്. 86,000 ഡോളറാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

2016 ൽ വിവാഹമോചിതനായശേഷം മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാൻ യുവാവ് വീട്ടിലെത്തിയിരുന്നു. 10 മാസങ്ങള്‍ക്കുശേഷം പുതിയ വീട്ടിലേക്കു താമസം മാറി. മാതാപിതാക്കളാണ് ഇയാളുടെ സാധനങ്ങൾ ഈ വിലാസത്തിലേക്ക് അയച്ചു നൽകിയത്. എന്നാല്‍ 12 പെട്ടികളിലായി സൂക്ഷിച്ച അശ്ലീല സിനിമകളുടെ ശേഖരം കിട്ടിയില്ല. ഇതോടെ ഇയാൾ മാതാപിതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകി.

സിനിമാ ശേഖരം നശിപ്പിച്ചു കളഞ്ഞതു താനാണെന്നു പിതാവ് സമ്മതിച്ചു. എല്ലാം മകന്റെ നല്ലതിനു വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞതായി കോടതി രേഖകളെ ഉദ്ധരിച്ച് ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ടു ചെയ്യുന്നു. 

എന്നാല്‍ അപൂർവമായതും ഇനിയൊരിക്കലും ലഭ്യമാവാത്തതുമായ അശ്ലീല സിനിമകളാണു തന്റെ കയ്യിൽ ഉണ്ടായിരുന്നതെന്നും മാതാപിതാക്കള്‍ നഷ്ടപരിഹാരം നൽകിയേ തീരൂ എന്നുമാണ് മകന്റെ നിലപാട്. ഇവരുടെ പേരു വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com