ADVERTISEMENT

ഫാഷൻ തലയ്ക്കു പിടിച്ചാൽ പിന്നെയെന്തു നോക്കാൻ. ന്യൂയോർക്കിൽ നടന്ന മെറ്റ് ഗാലയുടെ റെഡ് കാർപറ്റിൽ വസ്ത്രധാരണം കൊണ്ട് ബോളിവുഡിലെ സുന്ദരിമാർ ആരാധകരുടെ മനം കവർന്നു.  ഗ്രേ–മഞ്ഞ–പിങ്ക് എന്നീ നിറങ്ങൾ സമന്വയിപ്പിച്ചു നിലത്തറ്റം മുട്ടുന്ന സിൽവർ തൂവൽ ഗൗണിലായിരുന്നു പ്രിയങ്ക ചോപ്ര. ഭർത്താവ് നിക് ജൊനാസിനൊപ്പം റെഡ് കാർപ്പറ്റിലെത്തിയപ്പോൾ ഗൗണിനോടൊപ്പം പുത്തൻ ഹെയർസ്റ്റൈലും ശ്രദ്ധിക്കപ്പെട്ടു.

പ്രിയങ്കയുടെ ‘മുടി’ഞ്ഞ പരീക്ഷണം മുൻകൂട്ടി അറിഞ്ഞിട്ടാവും ദീപിക പദുക്കോണിന്റെ സ്റ്റൈലിസ്റ്റുകളുടെ പരീക്ഷണം മേക്കപ്പിലായിരുന്നു. പിങ്ക് ഗൗണിലാണ് ദീപിക റെഡ് കാർപ്പെറ്റിലെത്തിയത്; കടും നിറത്തിലുള്ള ലിപ്സ്റ്റിക്കും. ആകെയൊരു 'പിങ്ക്' മയം ! ഇതെല്ലാം സഹിക്കാം. പോപ്പ് ഗായിക  ലേഡി ഗാഗയുടെ റെഡ് കാർപ്പറ്റിലെ പ്രകടനമാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.

deepika-padukone-mat-gala-2019

വിചിത്ര വസ്ത്രങ്ങൾ പ്രതീക്ഷിച്ചിരുന്ന ആരാധകരുടെ ഇടയിലേക്ക് മജന്ത നിറത്തിലുള്ള ഗൗൺ ധരിച്ചാണ് എത്തിയത്. റെഡ് കാർപ്പറ്റിൽ കയറിയതും ഗാഗയുടെ ഭാവം മാറി. ഗൗൺ അഴിച്ചു മാറ്റി കറുത്ത നിറത്തിലുള്ള ഗൗണിലേക്കു മാറി. ഒടുവിൽ അതും മാറ്റി ബിക്കിനിക്കു സമാനമായ വസ്ത്രം ധരിച്ച് ക്യാമറയ്ക്കു മുൻപിൽ പോസ് ചെയ്യുകയായിരുന്നു. വിചിത്രമായ വസ്ത്രങ്ങൾ ധരിച്ച് ഇതിനു മുൻപും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് ലേഡി ഗാഗ.

പ്രിയങ്കയുടെ പുതിയ കോലത്തെ എന്തായാലും ട്രോളന്മാർ ഏറ്റെടുത്തു കഴിഞ്ഞു. പുതിയ ഹെയർസ്റ്റെലിനെ വീരപ്പന്റെ മീശയുമായി താരതമ്യം ചെയ്ത് ഇട്ട ഫോട്ടോയാണ് ഇപ്പോൾ ട്വിറ്ററിൽ ഹിറ്റ്. ഇന്ത്യ വിട്ടാൽ‍‌ പ്രിയങ്ക ഇങ്ങനെയാണോ എന്ന് മുനവച്ചുള്ള ട്രോളുകളും കൂട്ടത്തിലുണ്ട്.  ഇത് മാത്രമല്ല നല്ല അടിപൊളി ക്ലോസ് അപ് താരതമ്യങ്ങൾ വേറെയും ഉണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com