ADVERTISEMENT

ക്രിയേറ്റീവായതും വിചിത്രവുമായ നിരവധി ചലഞ്ചുകളാണ് ദിവസവും സോഷ്യൽ മീഡിയയിൽ. ഐസ് ബക്കറ്റ് ചലഞ്ചിനും താടി ചലഞ്ചിനുമൊക്കെ ശേഷം വിചിത്രമായ ഒന്നാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. മുഖത്ത് പാറ്റയെ വച്ചു കൊണ്ടുള്ള സെൽഫി ഇടുക. മ്യാൻമറിലെ അലക്സ് ഓഗ് എന്ന വിദ്യാർഥിയാണ്  ഈ വിചിത്ര ചലഞ്ചിന് പിന്നിൽ...

മുഖത്ത് പാറ്റയെ വച്ചു കൊണ്ട് സെൽഫി എടുത്ത് നിങ്ങൾക്കിത് ചെയ്യാൻ കഴിയുമോ എന്ന ചോദ്യത്തോടെ പോസ്റ്റ് ചെയ്യുകയായരുന്നു ..എന്നാൽ ഇതൊന്ന് പരീക്ഷിച്ചാലോ എന്ന തോന്നലായി ചെറുപ്പകാർക്ക് .. പിന്നെ ചറപറാ പാറ്റ സെൽഫികൾ. നെറ്റിയിലും ചുണ്ടിലും മൂക്കിലും എന്നുവേണ്ട വായ്ക്കുള്ളിൽ വരെ പാറ്റയെ വച്ചുള്ള സെൽഫികളാണ്  സമൂഹമാധ്യമത്തിൽ നിറയെ ..

സംഗതി വൈറലായതോടെ നിരവധി പേരാണ് ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ടു വന്നിരിക്കുന്നത്.

എന്നാൽ ചലഞ്ചിനെ എതിർത്ത് ഒരു വിഭാഗം രംഗത്തു വന്നിട്ടുണ്ട്. സമൂഹമാധ്യമം തുറക്കാൻ തന്നെ പേടിയാകുന്നു എന്നാണ് ഇവർ പറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com