ADVERTISEMENT
ജനപ്രിയ വിഡിയോ മൊബൈൽ ആപ്ലിക്കേഷനായ ടിക്ടോകിന് ഏർപ്പെടുത്തിയിരുന്ന നിരോധനം മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉപാധികളോടെ നീക്കിയതോടെ #ReturnofTikTok എന്ന ഹാഷ് ടാഗുമായി  പുതിയ വിഡിയോകൾ പരീക്ഷിക്കുകയാണ് ടിക്ടോക് പ്രേമികൾ.

വിഡിയോയിൽ വെറൈറ്റി ഇല്ലെങ്കിൽ ആരെങ്കിലും തിരിഞ്ഞു നോക്കുമോയെന്ന് കരുതിയാവും സയദ് മോബിൻ അഹമ്മദ് (@msiddiqui954) എന്ന എന്ന ടിക് ടോക് യൂസർ ഇങ്ങനെയൊരു പരീക്ഷണത്തിനു മുതിർന്നത്. MH-31-AG-9826 എന്ന റജിസ്ട്രേഷൻ നമ്പറുള്ള, നിർത്തിയിട്ടിരിക്കുന്ന പൊലീസ് വാൻ തുറന്ന് ഇറങ്ങി വരുന്ന ചെറുപ്പക്കാരന്റെ വിഡിയോ മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ചിത്രീകരിച്ചിരിക്കുന്നത്

സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തരംഗമായ വിഡിയോയിൽ, സയദ് എങ്ങനെ പൊലീസ് വാനിൽ കടന്നു കൂടിയെന്നു വ്യക്തമല്ല. എന്തായാലും വിഡിയോ കണ്ടുകഴിയുമ്പോൾ ആരും ചോദിച്ചു പോകും: കളിച്ചു കളിച്ച് കളി പൊലീസിനോടായോ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com