ADVERTISEMENT

പ്രശാന്ത് നായർ ഐഎഎസ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. ‘അൽപൻസ്’ എന്ന തലക്കെട്ടോടെ ചെറുകഥാ രൂപത്തിലാണ് കുറിപ്പ്.  ബാങ്കിൽ മോഷണം നടത്തുന്ന മാനേജറുടെയും ഇതു കാണുന്ന സെക്യൂരിറ്റിയുടെയും കഥ മുൻപ് പ്രശാന്ത് പങ്കുവച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് പുതിയ കുറിപ്പിൽ.

പ്രശാന്ത് നായരുടെ കുറിപ്പ് വായിക്കാം;

അൽപൻസ്

അല്പനേരത്തിന് ശേഷം ബാങ്ക് മാനേജർ വിചാരിച്ചു, 'ഇനിയെനിക്ക് എന്തും ആവാം. ബാങ്കിന് ഇനി അല്പം പോലും കാവലില്ലല്ലോ!' ഇതൊന്നും TVൽ വരില്ലല്ലോ എന്ന് കരുതിയെങ്കിലും CCTV ൽ ഒരല്പം പോലും വിടാതെ, എല്ലാം പതിയുന്നുണ്ടായിരുന്നു.

നിയമങ്ങളിൽ ഒരല്പം പോലും റിലാക്സേഷൻ വേണ്ടെന്നും, മാനേജറുടെ കോൺട്രാക്ട് ഒരല്പനേരത്തേക്ക് പോലും നീട്ടി നൽകേണ്ടതില്ലെന്നും ബാങ്ക് തീരുമാനിച്ചു. മാനേജർക്ക് ഒരല്പം പോലും സഹിക്കാവുന്നതായിരുന്നില്ല അത്.

അല്പസമയത്തിനുള്ളിൽ മാനേജർക്ക് സ്ഥലകാല വിഭ്രാന്തിയും മതഭ്രാന്തും ഒരല്പം മദപ്പാടും കാണപ്പെട്ടു. അയാളുടെ സിരകളിലൂടെ അല്പാല്പമായി അഹങ്കാരത്തിന്റെയും അൽപത്തരത്തിന്റെയും വിഷദ്രാവകം വമിച്ചു.

പണ്ടേ ബാങ്കിലെ ജോലിക്കാരെ അല്പാല്പം ഭത്സിച്ചിരുന്ന മാനേജർ അന്ന് പൊട്ടിത്തെറിച്ചു. പ്യൂണിനെ അനല്പമായി തെറി പറഞ്ഞ്, ക്യാഷിയറെയും അല്പം ഭത്സിച്ച്, അക്കൗണ്ടന്റിനെയും പച്ചത്തെറിയല്പം പറഞ്ഞ് ഒരല്പം ത്രില്ലടിച്ച് കേറുമ്പോഴാണ്, താങ്കൾക്കൊരല്പം പോലും നാണമില്ലേന്ന് ഒരല്പം മാറി നിന്നൊരു ക്ലർക്ക് ചോദിച്ചത്.

മാനേജർ ഒരല്പം ആലോചിച്ച് മറുപടി പറഞ്ഞു.

അതെങ്ങനാ, ഞാനൊരല്പനല്ലേ?

 

ആദ്യത്തെ കുറിപ്പ്;

ഒരു ഡിറ്റക്റ്റീവ് കഥ എഴുതുകുയായിരുന്നു. ഒരു ബാങ്ക് മാനേജര്‍ ബാങ്കിലെ ലോക്കര്‍ കുത്തിപ്പൊട്ടിക്കുന്നത് അവിടത്തെ സെക്യൂരിറ്റിക്കാരന്‍ കാണാന്‍ ഇടവന്നു. കഥയില്‍ ഇനിയെന്ത് സംഭവിക്കും:

1) ബാങ്ക് മാനേജര്‍ ചമ്മല്‍ മാറ്റാന്‍ ഷോഡ കുടിക്കും.

2) സെക്യൂരിറ്റിക്കാരനെ പിരിച്ച് വിടും.

3)ബാങ്ക് മനേജര്‍ തെറ്റ് തിരുത്തും. നന്നാവും.

4)മാനേജറും സെക്യൂരിറ്റിയും പങ്കാളികളാവും.

5)സെക്യൂരിറ്റിക്കാരന്‍ സ്വയം പിരിഞ്ഞ് പോകും.

ഇതിലേതാ ഹീറോയിസം?

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com