ഞങ്ങൾ നിങ്ങളെ മിസ് ചെയ്യും; സുഷമയ്ക്ക് നന്ദി പറഞ്ഞ് സോഷ്യൽ ലോകം

HIGHLIGHTS
  • സുഷമ വൃക്ക മാറ്റിവയ്ക്കൽ‌ ശസ്ത്രക്രിക്ക് വിധേയയായിരുന്നു
  • രാജ്യസഭയില്‍ അംഗമാവാനുള്ള അവസരം ഇപ്പോഴുമുണ്ട്
sushma-swaraj
SHARE

കേന്ദ്രത്തിൽ രണ്ടാം നരേന്ദ്ര മോദി സർക്കാർ‌ അധികാരത്തിൽ എത്തിയിരിക്കുകയാണ്. പുതുമുഖങ്ങളുമായി പുതുമോടിയോടെ സർക്കാർ അധികാരത്തിൽ വന്നപ്പോഴും സോഷ്യൽ ലോകം വേദനയിലാണ്. ആദ്യ മോദി സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് ഈ മന്ത്രിസഭയിൽ അംഗമല്ല. ഈ വേദന സമൂഹമാധ്യമങ്ങളില്‍ അലയടിക്കുകയാണ്.

വേദന പങ്കുവച്ചും, സുഷമയ്ക്ക് നന്ദി അറിയിച്ചുമുള്ള പോസ്റ്റുകൾ സോഷ്യൽ ലോകത്തു നിറയുകയാണ്. ‌ഭരണക്കാലയളവിൽ സുഷമ ചെയ്ത സേവനങ്ങൾ എണ്ണി പറഞ്ഞുള്ളതായിരുന്നു ട്വീറ്റുകളിൽ അധികവും. രാഷ്ട്രീയ ഭേദമന്യേ നേതാക്കളും സുഷമയ്ക്ക് ആശംസകളും പ്രാർഥനയുമായി എത്തുന്നുണ്ട്.  

മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനു പിന്നാലെ രാജ്യത്തെ സേവിക്കാൻ അവസരം തന്നതിനു നന്ദി അറിയിച്ചും സർക്കാരിനു മികച്ച രീതിയിൽ ഭരണം സാധ്യമാവട്ടെ എന്ന് ആശംസിച്ചും സുഷമ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ സുഷമയ്ക്കു നന്ദി പറഞ്ഞ് ട്വീറ്റുകൾ പ്രവഹിച്ചു. കഴിഞ്ഞ സർക്കാരിലെ തങ്ങളുടെ പ്രിയ മന്ത്രിയെ ‘മിസ്’ ചെയ്യുമെന്നാണ് സുഷമയ്ക്കു ലഭിച്ച മറുപടികളിൽ അധികവും.

മുൻ ജമ്മു കശ്മിർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, ശിവസേനാ നേതാവും മുന്‍ കോൺഗ്രസ് വക്താവുമായിരുന്ന പ്രിയങ്ക ചതുർവേദി, സിനിമാ താരം സോനി റസ്ദാൻ എന്നിവർ സുഷമയ്ക്ക് നന്ദി അറിയിച്ചു. വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങളറിയുവാനും അടുത്തിടപഴുകാനും സുഷമ സമൂഹമാധ്യമങ്ങളുടെ സാധ്യത ഫലപ്രദമായി ഉപയോഗിച്ചിരുന്നു. 

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു വിധേയയാതോടെ തിരഞ്ഞെടുപ്പു പോരാട്ടത്തിനില്ലെന്നു 67 കാരിയായ സുഷമ ഉറപ്പിച്ചു. രാജ്യസഭയില്‍ അംഗമാവാനുള്ള അവസരം സുഷമയ്ക്ക് മുൻപിൽ ഇപ്പോഴുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA