നോമ്പുതുറ ഒരുക്കി അമ്പലകമ്മറ്റി, ഹൃദയം നിറഞ്ഞ് സോഷ്യൽ ലോകം; വിഡിയോ
Mail This Article
×
ഏറനാട്ടില്‍ നോമ്പുതുറ ഒരുക്കിയ അമ്പല കമ്മറ്റിക്ക് കയ്യടികളുമായി സോഷ്യൽ ലോകം. നോമ്പുതുറ ഒരുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കുട്ടികളും യുവാക്കളുമുൾപ്പെടുന്ന സംഘം ഭക്ഷണം പാകം ചെയ്യുന്നതും പൊതിയുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. ‘‘ഏറനാട്ടിലെ ഒരു അമ്പല കമ്മറ്റി ഒരുക്കിയ നോമ്പുതുറ. ഇതാണ് നമ്മുടെ കേരളം. ലോകാവസാനം വരേ ഈ മതസൗഹാർദം നിലനിൽക്കാൻ എല്ലാവരും പ്രാർത്ഥിക്കുക’’ എന്ന കുറിപ്പോടു കൂടി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോക്കു താഴെ വൈകാരികമായ പ്രതികരണങ്ങളാണ് കൂടുതലും.
കണ്ടപ്പോൾ മനസ്സു നിറഞ്ഞെന്നും ഇതാണ് യഥാർഥ മതസൗഹാര്ദമെന്നും കമന്റുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.