ADVERTISEMENT

ഒരു കോയിൻ പഴസ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. കണ്ടവരെല്ലാം മൂക്കത്തു വിരൽ വച്ച് ഇങ്ങനെയും പഴ്സുണ്ടാക്കാമോ എന്നു ചോദിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. മനുഷ്യന്റെ വായയുടെ ആകൃതിയിലാണ് ഈ പഴ്സ് ഉണ്ടാക്കിയിരിക്കുന്നത്. ചുണ്ടുകൾ വിടർത്തി വേണം നാണയങ്ങൾ അകത്തിടേണ്ടത്. ഇതിനുശേഷം അമർത്തി അടയ്ക്കണം.

ജപ്പാൻകാരനായ ഒരു ഡിജെ  രണ്ടു മാസം കൊണ്ടാണ് ഈ പഴ്സ് ഉണ്ടാക്കിയത്. എന്ത് വസ്തു ഉപയോഗിച്ചാണ് പഴ്സ് നിർമിച്ചതെന്നു വെളിപ്പെടുത്താന്‍ തയാറാകാതിരുന്ന ഇദ്ദേഹം ഇതു വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.

ട്വിറ്ററിൽ പങ്കുവച്ച വിഡിയോ 13.8 മില്യൻ പേർ ഇതുവരെ കണ്ടു. സമ്മിശ്ര അഭിപ്രായങ്ങളാണു പഴ്സിനു ലഭിക്കുന്നത്. കഴിവിനെ അംഗീകരിക്കുന്നുവെങ്കിലും  മനുഷ്യന്റെ വായിലേക്ക് ചില്ലറ തുട്ടുകളിടുന്നത് അരോചകമായി തോന്നുന്നുവെന്നാണ് കൂടുതൽ കമന്റുകളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com