ADVERTISEMENT

ബോളിവുഡ് താരം കരീന കപൂറിനെതിരെ വീണ്ടും ബോഡി ഷെയിമിങ്. കുടുംബത്തോടൊപ്പം നടത്തിയ അവധിക്കാല യാത്രയ്ക്കിടയിൽ കരീനയെടുത്ത സെല്‍ഫി ചിത്രമാണു പുതിയ വിവാദങ്ങൾക്കു തുടക്കമിട്ടത്. സൂര്യപ്രകാശത്തിൽ മേക്ക്അപ്പ് ഇല്ലാതെ നിൽക്കുന്ന കരീനയുടെ ചിത്രം മാനേജര്‍ പൂനം ദമാനിയയാണ് ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ചത്. കരീനയെ ക്ഷീണിതയായാണു ചിത്രത്തിൽ കാണുന്നത്.

ആന്റി, മുത്തശ്ശി, വയസ്സി കരീന എന്നിങ്ങനെ വിളിച്ച് അധിക്ഷേപിക്കാനാണ് പലരും ശ്രമിച്ചത്. പ്രായാധിക്യം മൂലമാണ് കരീന ക്ഷീണിതയായി കാണപ്പെടുന്നത് എന്നും ഇവർ പറയുന്നു. ഗ്ലൂകോസ് കഴിക്കൂ, ഭക്ഷണം എടുക്കട്ടേ എന്നിങ്ങനെ പലതരത്തിലുള്ള അധിക്ഷേപങ്ങളും ട്രോളുകളും തുടര്‍ന്നതോടെ കരീനയുടെ ആരാധകരും മറുപടികളുമായി എത്തി.

കരീനയ്ക്കെതിരെ മുൻപും ബോഡി ഷെയ്മിങ് ഉണ്ടായിട്ടുണ്ട്. താരങ്ങളും സാധാരണ മനുഷ്യർ തന്നെയാണെന്നു ജനങ്ങൾ മനസ്സിലാക്കണമെന്നാണു കരീന അന്നു പ്രതികരിച്ചത്. നിരവധി താരങ്ങള്‍ അന്ന് കരീനയ്ക്ക് പിന്തുണ അറിയിച്ചു. പുതിയ വിവാദങ്ങളെക്കുറിച്ചു പ്രതികരിക്കാൻ താരം തയാറായിട്ടില്ല. മോശം കമന്റുകളിൽ പലതും പിന്നീട് അപ്രത്യക്ഷമായി.

38കാരിയായ കരീന 2012 ഒക്ടോബറിലാണ് സെയ്ഫ് അലി ഖാനെ വിവാഹം ചെയ്തത്. കുഞ്ഞ് ജനിച്ചതിനുശേഷം സിനിമാ രംഗത്തു നിന്ന് ഇടവേളയെടുത്തു. ശക്തമായ തിരിച്ചുവരവിനു കരീന തയാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com