ADVERTISEMENT

കിങ് ഖാന്റെ പുത്രി സുഹാനയുടെ സിനിമാ പ്രവേശം ഇതുവരെ നടന്നിട്ടില്ല. പക്ഷേ ട്രെന്റ് സെറ്റാറായി താരപുത്രി മാറി കഴിഞ്ഞു. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾക്കും വിഡിയോകൾക്കും കിട്ടുന്നതിലും മികച്ച സ്വീകരണമാണ് പലപ്പോഴും സുഹാനയ്ക്ക് ലഭിക്കുക. താരത്തിന്റെ വിശേഷങ്ങളറിയാൻ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഫാഷൻ ലോകത്തും സുഹാന താരമാണ്.

നൃത്തച്ചുവടുകളുമായി പാർട്ടിയിൽ തിളങ്ങുന്ന സുഹാനയുടെ വിഡിയോയാണ് തരംഗം തീർക്കുന്നത്. ഹോളിവുഡ് താരം വിൽസ്മിത്തിന്റെ ടെലിവിഷൻ ഷോ ‘ദ് ഫ്രഷ് പ്രിൻസ് ഓഫ് ബെൽ–എയറിന്റെ’ തീം മ്യൂസിക്കിനാണ് സുഹാന ചുവടുവച്ചത്. സുഹാനയുടെ ഫാന്‍ പേജുകളില്‍  പ്രത്യക്ഷപ്പെട്ടത് വിഡിയോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

ആസ്വദിച്ച് ചുവടുകൾ വയ്ക്കുകയായിരുന്നു താരം. എന്നാല്‍ തന്റെ നൃത്തം മൊബൈലിൽ പകർത്തുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ കൈകൊണ്ട് തടയാൻ ശ്രമിക്കുന്നു. പിന്നീട് പൊട്ടിച്ചിരിന്നുണ്ട്. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോയില്‍ സുഹാനയുടെ പ്രകടനത്തെ ‘കില്ലർ മൂവ്സ്’ എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്. താരത്തെ പല വേഷങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും ഈ വിഡിയോയിൽ വ്യത്യസ്തയാണെന്ന്  ആരാധകർ അഭിപ്രായപ്പെടുന്നു.

മക്കളായ സുഹാനയ്ക്കും ആര്യനും സിനിമാ മേഖലയിൽ പ്രവർത്തിക്കാനുള്ള താൽപര്യം ഷാരുഖ് ഖാൻ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പഠനം പൂർത്തിയാക്കിയശേഷം മാത്രമായിരിക്കും ഇതെന്നും ഷാരുഖ് വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com