ADVERTISEMENT

സമകാലിക പ്രശ്നങ്ങളാണ് ട്രോളുകൾക്ക് പ്രധാന വിഷയമാവുക. ആ വിഷയത്തെ നിരന്തരം ട്രോളി ട്രോളന്മാർ കളം നിറയും. എന്നാൽ അപ്രതീക്ഷിതമായി ഏതെങ്കിലും സിനിമയിലെ രംഗമോ, കഥാപാത്രങ്ങളോ, സംഭാഷണമോ ട്രോളാകും. പിന്നെ ഇതുമായി ബന്ധപ്പെട്ട നിരവധി ട്രോളുകൾ സോഷ്യൽ ലോകത്തു നിറയും. മമ്മൂട്ടിയുടെ പോക്കിരി രാജ, മധുര രാജ എന്നീ സിനിമകളിലെ കഥാപാത്രങ്ങളായ മാധവൻ മാഷും മകൻ രാജയുമാണ് ഇപ്പോൾ ട്രോൾ ലോകത്തെ താരങ്ങള്‍.

madhura-raja-madhavan-mash-trolls-1
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ

രണ്ടു സിനിമകളിലും അച്ഛനെ തല്ലിയതിനു പ്രതികാരം ചോദിക്കാനാണു രാജ കേരളത്തിൽ എത്തുന്നത്. ഇതാണ് ട്രോളന്മാരുടെ ഇഷ്ടവിഷയമായി മാറിയിരിക്കുന്നത്. നാട്ടിൽ പല സ്ഥലങ്ങളിൽ പോയി പ്രശ്നങ്ങളുണ്ടാക്കുന്ന മാധവൻ മാഷ്, അദ്ദേഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എത്തുന്ന രാജ. ട്രോളന്മാരുടെ ഭാവന ചിറകു വിടർത്തിയപ്പോൾ അച്ഛൻ കാരണം സ്വസ്ഥത നഷ്ടപ്പെട്ട മകനായി രാജ മാറി.

madhura-raja-madhavan-mash-trolls-2
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ

‘എടാ രാജാ അച്ഛനെ തല്ലിയെടാ’ എന്നും പറഞ്ഞ് മധുരയിലെത്തുന്ന മാധവൻ മാഷ്, കടിച്ച കൊതുകിനെ കൊല്ലാൻ വരെ രാജയെ വിളിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. അച്ഛനില്ലാത്തതിൽ ‘ലൂസിഫറി’ലെ സ്റ്റീഫൻ നെടുമ്പള്ളിയോടുള്ള അസൂയ രാജ തുറന്നു പറയുന്നു.

madhura-raja-madhavan-mash-trolls-4
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ

യുദ്ധം ചെയ്യാൻ ഹള്‍ക്കും സൈന്യവുമൊക്കെയുള്ള ബോളിവുഡ് കഥാപാത്രങ്ങളോടാണ് ‘എനിക്ക് ഒരു മകൻ കൂടി ഉണ്ട്’ എന്നു പറയുന്ന മാധവൻ മാഷിനെ താരതമ്യം ചെയ്തിരിക്കുന്നത്.

madhura-raja-madhavan-mash-trolls-5
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ

‘മാധവൻ മാഷ്’ ട്രോൾ മഴയായി പെയ്തപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചിരി പടർന്നു. 100 കോടി ക്ലബിലെത്തിയ മമ്മൂട്ടിയുടെ ആദ്യ സിനിമയാണ് മധുരരാജ. മാധവൻ മാഷിന്റെ വേഷം അവതരിപ്പിച്ചത് നെടുമുടി വേണു ആണ്. സിനിമയുടെ മൂന്നാം ഭാഗമായ ‘മിനിസ്റ്റര്‍ രാജ’യ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ സിനിമയിൽ വില്ലനോട് ‘എനിക്ക് ഒരു മകൻ കൂടി ഉണ്ടെന്ന്’ മാധവന്‍ മാഷ് പറയുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ട്രോളന്മാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com