ADVERTISEMENT

പാടത്തു ഞാറു നട്ടും ട്രാക്ടർ ഓടിച്ചും ആലത്തൂർ എംപി രമ്യ ഹരിദാസ്. രമ്യയുടെ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ച തത്സമയ വിഡിയോയ്ക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

ജൂൺ 29 ശനിയാഴ്ച രമ്യ കർഷകർക്കൊപ്പം പണിയെടുക്കാൻ എത്തി. മണ്ണിലിറങ്ങി പണിയെടുക്കുന്ന എംപിയെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടുകയാണ് സോഷ്യല്‍ലോകം. മണ്ണിനെയും മനുഷ്യനെയും മനസ്സിലാക്കുന്ന ജനപ്രതിനിധികളെയാണ് ആവശ്യമെന്നും ഇതൊരു മാതൃകയാവട്ടെ എന്നും കമന്റുകളുണ്ട്.  

ഇടതു കോട്ട എന്ന് അറിയപ്പെട്ടിരുന്ന ആലത്തൂരിൽ, സിറ്റിങ് എംപി പി.കെ ബിജുവിനെ വൻഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് രമ്യ ലോക്സഭയിൽ എത്തിയത്. 

ജനങ്ങളില്‍ ഒരാളായി പ്രവർത്തിക്കുമെന്ന വാക്കു കൊടുത്തായിരുന്നു പ്രചാരണം. പാട്ടുപാടിയുള്ള രമ്യയുടെ വോട്ടുപിടിത്തം ശ്രദ്ധേയമായിരുന്നു. ‘ആലത്തൂരിന്റെ പെങ്ങളൂട്ടി’ എന്ന വിശേഷണമാണ് രമ്യയ്ക്കു ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com