ADVERTISEMENT

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് സമീറ റെഡ്ഡി. സമീറ ഗർഭകാലം ആഘോഷമാക്കി മാറ്റിയപ്പോൾ വിവാദങ്ങളും വിമർശനങ്ങളും വിടാതെ പിന്തുടർന്നു. ഇപ്പോഴിതാ സമീറ റെഡ്ഡിയുടെ അണ്ടർവാട്ടർ ഫോട്ടോഷൂട്ടും സമൂഹമാധ്യങ്ങളിൽ തരംഗമാണ്. 

ബിക്കിനി അണിഞ്ഞാണ് സമീറ ഫോട്ടോഷൂട്ട് നടത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ ഈ ചിത്രങ്ങൾ താരം പങ്കുവച്ചു. അഭിനന്ദനങ്ങൾ െകാണ്ടു താരത്തെ മൂടുകയാണ് ആരാധകർ. പറയാൻ വാക്കുകളില്ലെന്നും സമീറയുടെ ധൈര്യം സമ്മതിക്കുന്നുവെന്നും കമന്റുകളുണ്ട്. 

sameera-reddy-underwater-photo-3

നേരത്തെ, നിറവയറിലുള്ള ഗ്ലാമർ ചിത്രങ്ങൾ വിമർശനം നേരിട്ടിരുന്നു. തുടർന്ന് ബിക്കിനി ധരിച്ച ചിത്രം പങ്കുവച്ചാണു സമീറ മറുപടി നൽകിയത്.

ആദ്യ തവണ ഗർഭിണി ആയപ്പോൾ ഇങ്ങനെയാരു ഫോട്ടോഷൂട്ടിന് താരം തയാറായിരുന്നില്ല. ‘‘അന്ന് ബിക്കിനി ധരിക്കുന്നത് പ്രയാസമായിരുന്നു. ശരീരത്തെക്കുറിച്ചു ഞാൻ വളരെയധികം ആകുലപ്പെട്ടിരുന്നു. എന്നാൽ ഇന്ന് അത്തരം പ്രശ്നങ്ങളില്ല. ഈ നിറവയർ എനിക്ക് കൂടുതൽ കംഫർട്ട് തരുന്നു. ഈ കാണുന്ന വലിയ വയറും തടിയുമുള്ള ആളാണു ഞാനെന്ന് പറയാൻ അഭിമാനമാണ്’’– സമീറ ഒരു മാധ്യമത്തോടു പ്രതികരിച്ചു.

സമീറയുടെ ബേബിഷവര്‍ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. ഇതിനു പിന്നാലെയാണ് അണ്ടർവാട്ടർ ഷൂട്ടുമായി താരം എത്തിയത്. ‘‘വിമർശനങ്ങളും ട്രോളുകളും ശക്തമാണെങ്കിലും അതിനോടൊന്നും പ്രതികരിക്കാനില്ല. നിരവധി പുരുഷന്മാരും സ്ത്രീകളും മര്യാദയ്ക്കിരിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ ഉപദേശം നൽകുന്നുണ്ട്’’– സമീറ വ്യക്തമാക്കി.

sameera-reddy-underwater-photo-2

വാരണം ആയിരം എന്ന സിനിമയിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്തു പ്രശസ്തയായ സമീറ 2014ൽ ആണു വിവാഹിതയായത്. വ്യവസായി ആകാശ് വർധനാണ് ഭര്‍ത്താവ്. 2015ൽ ഒരു മകൻ ജനിച്ചു. ഇനി ഒരു പെൺകുട്ടിക്കു വേണ്ടിയാണ് കാത്തിരിക്കുന്നതെന്നു സമീറ വെളിപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com