sections
MORE

ജഡേജ ഹീറോയാടാ ഹീറോ, മഞ്ജരേക്കറെ വിടാതെ ട്രോളന്മാർ

HIGHLIGHTS
  • ‘അല്ലറ ചില്ലറ’ താരം എന്നു മഞ്ജരേക്കർ ജഡേജയെ പരിഹസിച്ചിരുന്നു
sanjay-manjrekar-trolls-over-bits-pieces-on-ravindra-jadeja
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ
SHARE

ന്യൂസിലൻഡിനെതിരെ സെമിയിൽ തോറ്റ് ഇന്ത്യ പുറത്തായതിന്റെ വേദനയില്‍ നീറുകയാണ് രാജ്യം. എന്നാൽ ആ വേദനയിലും ജഡേജയുടെ മിന്നുന്ന പ്രകടനമാണ് ആശ്വാസം. ജഡേജയുടെ പ്രകടനം മുൻനിർത്തി മഞ്ജരേക്കറിനെ വിടാതെ പിടിച്ചിരിക്കുകയാണ് ട്രോളന്മാർ.

jadeja-world-cup-troll-1
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ–ഇംഗ്ലണ്ട് മൽസരം നടക്കുമ്പോൾ കമന്ററി ബോക്സിലിരുന്ന് ‘അല്ലറ ചില്ലറ’ താരം എന്നു ജഡേജയെ പരിഹസിച്ചതാണ് മഞ്ജരേക്കറിനു വിനയായത്.

jadeja-world-cup-troll-5
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ

സെമിയിലെ ജഡേജയുടെ പ്രകടനത്തെ മഞ്ജരേക്കറിനുള്ള മറുപടിയായാണു സോഷ്യൽ ലോകം കാണുന്നത്. ട്രോൾ പേജുകളില്‍ ജഡേജ നിറഞ്ഞാടുകയാണ്.

jadeja-world-cup-troll-4
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ

ജഡേജ ഓൾറൗണ്ടർ മാത്രമല്ല, ഹീറോയാണെന്ന് ട്രോളന്മര്‍ പറയുന്നു. ഇനിയും ജഡേജയെ അല്ലറ ചില്ലറ താരമെന്നു വിളിക്കാൻ തോന്നുന്നുണ്ടോ എന്നും കമന്ററി നിർത്തി വീട്ടിലിരുന്നു കൂടെ എന്നും മഞ്ജരേക്കറിനോടു ചോദിക്കുന്നുണ്ട്.

jadeja-world-cup-troll-6
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ

ഹിന്ദിയിലും ഇംഗ്ലിഷിലുമുള്ള ട്രോൾ പേജുകളിലും മഞ്ജരേക്കറിനെതിരെ ട്രോളുകൾ നിറയുകയാണ്.

jadeja-world-cup-troll-3
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ

മത്സരത്തിനു പിന്നാലെ ജഡേജയെ അഭിനന്ദിച്ച് മഞ്ജരേക്കർ ട്വീറ്റ് ചെയ്തിരുന്നു. ന്യൂസിലൻഡിനെതിരെ 10 ഓവർ ബോൾ ചെയ്ത ജഡേജ 37 റൺസ് മാത്രമാണു വഴങ്ങിയത്. മറുപടി ബാറ്റിങ്ങിൽ 57 പന്തിൽ 77 റൺസും നേടി. ഫീൽഡിലും താരം ഗംഭീരപ്രകടനം നടത്തി. 

jadeja-world-cup-troll-7
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA