ADVERTISEMENT

പലരാജ്യങ്ങളിലും മയക്കമരുന്നു കടത്താനുള്ള ശ്രമം വ്യാപകമാണ്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള ശ്രമങ്ങളും ധാരാളമാണ്. ഗുരുതരമായ ഈ കുറ്റം തടയാൻ അതീവ ജാഗ്രതയോടെയാണ് പൊലീസ് പ്രവർത്തിക്കുന്നത്. എന്നാൽ കൊക്കെയ്ൻ കടത്താൻ ശ്രമിച്ച് ഒരാൾ അറസ്റ്റിലായ വാർത്ത ഇപ്പോൾ സോഷ്യൽ ലോകത്തു ചിരിപ്പടർത്തുകയാണ്.

കൊളംബിയക്കാരനായ മധ്യവയസ്കൻ വിഗ്ഗിൽ ഒളിപ്പിച്ചാണ് കൊക്കെയ്ൻ കടത്താൻ ശ്രമിച്ചത്. ബാഴ്സിലോന വിമാനത്താവളത്തിലൂടെ സ്പെയിനിലേക്ക് കടത്താനായിരുന്നു പദ്ധതി. എന്നാൽ ഇയാളുടെ വിഗ് മുഴച്ചു നിൽക്കുന്നതു കണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കു സംശയം തോന്നി. പരിശോധിച്ചപ്പോൾ 503 ഗ്രാം കൊക്കെയ്ൻ കണ്ടെത്തി. കൊക്കെയ്ൻ തലയിൽ പശകൊണ്ട് ഒട്ടിച്ചശേഷം മുകളിൽ വിഗ് വയ്ക്കുകയായിരുന്നു.

ചിത്രങ്ങൾ സഹിതം പൊലീസ് ഇക്കാര്യം ട്വിറ്ററിൽ പങ്കുവച്ചു. ഇതോടെ ട്രോളുകളും പരിഹാസങ്ങളും സജീവമായി. ഉയർന്ന ഹെയർ സ്റ്റൈലുള്ള കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രം ചേർത്തായിരുന്നു ട്രോളുകൾ. ഇയാൾ കൊക്കെയ്ൻ ഉപയോഗിച്ചശേഷമായിരിക്കും വിമാനത്താവളത്തിൽ എത്തിയതെന്നും, എങ്ങനെ കള്ളക്കടത്ത് നടത്തരുത് എന്നതിനുള്ള മികച്ച ഉദാഹരണമാണ് ഇതെന്നും സോഷ്യൽ ലോകം പരിഹസിക്കുന്നു. വീട്ടിലെ കണ്ണാടിയില്‍ നോക്കിയശേഷം ഇറങ്ങാമായിരുന്നില്ലേ എന്നാണ് ചിലരുടെ ചോദ്യം. 

2014ൽ പോർച്ചുഗലിലെ മാഡ്രിഡിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. വിഗ്ഗിൽ ഒളിപ്പിച്ച് കൊക്കെയ്ൻ കടത്താൻ ശ്രമിച്ച രണ്ടു യുവതികളാണ് അന്ന് അറസ്റ്റിലായത്. പല മാർഗങ്ങളിലൂടെ രാജ്യത്തേക്ക് മയക്കുമരുന്ന് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനാല്‍ വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിക്കാനാണു തീരുമാനമെന്നു ബാഴ്സിലോന പൊലീസ് വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com