sections
MORE

ടിക് ടോക്കിൽ തരംഗമായി ഡാൻസിങ് അമ്മൂമ്മ; വിഡിയോ

dancing-grand-mother-in-tiktok
SHARE

‘അമ്മച്ചി ആള് കൊള്ളാലോ’ ഈ അമ്മൂമ്മയുടെ ഡാൻസ് കാണുമ്പോൾ ആരും അറിയാതെ പറഞ്ഞു പോകും. അതിവേഗ നൃത്തച്ചുവടുകളുമായി സോഷ്യൽ ലോകത്തിന്റെ ഹൃദയം കവരുകയാണ് ഈ അമ്മൂമ്മ. ‘വയസ്സായി, ഇനി വെറുതെ ഇരിക്കാം’ എന്നു ചിന്തിക്കുന്നവർ ഈ അമ്മൂമ്മയെ കണ്ടു പഠിക്കണം എന്നാണു സോഷ്യൽ ലോകം പറയുന്നത്. 

@adamakbar05 എന്ന ടിക് ടോക് അക്കൗണ്ടിലൂടെയാണ് ഈ അമ്മൂമ്മയുടെ ഗംഭീര പ്രകനങ്ങള്‍. അതിവേഗ നൃത്ത ചുവടുകളായാലും ഭാവാഭിനയങ്ങളായാലും ആള് തകർക്കും. മുണ്ടോ ചട്ടയോ സാരിയോ അതല്ല, ട്രൗസറും ടി–ഷർട്ടും ആണെങ്കിലും അമ്മൂമ്മ കംഫർട്ടബിൾ. 

ട്രെന്റിനനുസരിച്ച് ചെയ്യുന്ന അമ്മൂമ്മയുടെ വിഡിയോകൾ തരംഗമായതോടെ ആളൊരു ടിക് ടോക് സൂപ്പർസ്റ്റാറായി. ഇപ്പോൾ നിരവധി ആരാധകരുണ്ട്. ഡ്യൂയറ്റ് ചെയ്യാനും മത്സരമാണ്.

മുൻപും ടിക് ടോക്കിലെ കലാപ്രകനങ്ങളിലൂടെ മുത്തശ്ശിമാർ ശ്രദ്ധ നേടിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA