ADVERTISEMENT

ഭർത്താവുമായി വഴക്കിട്ടതിന്റെ ദേഷ്യം തീർക്കാൻ വാഹനത്തിനു മുകളിൽ വലിഞ്ഞു കയറി യുവതി. സിഗ്നലിൽ വണ്ടി നിർത്തിയപ്പോഴായിരുന്നു യുവതിയുടെ വേറിട്ട പ്രതിഷേധം. ചൈനയിലാണ് സംഭവം.

യാത്രയ്ക്കിടയിലാണ് ഇരുവരും വഴക്കിട്ടത്. തന്റെ പരാതികളും പരിഭവങ്ങളും ഭർത്താവ് പരിഗണിക്കുന്നില്ല എന്നു തോന്നിയ യുവതി സിഗ്നലിൽ വണ്ടി നിർത്തിയപ്പോള്‍ വാഹനത്തിനു മുകളിൽ കയറി. ഇവിടെ നിന്ന് വഴക്കു തുടർന്നു. നാലു മിനിറ്റോളം യുവതി ഇങ്ങനെ നിന്നു. ഇതോടെ സിഗ്നൽ മാറിയിട്ടും വണ്ടി മുന്നോട്ട് എടുക്കാനാകാതെ ഭർത്താവ് കുഴങ്ങി.

സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇവരെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. പരിശോധനയിൽ യുവാവിന് ലൈസൻസില്ലെന്നു കണ്ടെത്തി. ഇയാളെ കൊണ്ടു പിഴ അടപ്പിച്ച പൊലീസ്, യുവതിക്ക് താക്കീതു നൽകി വിട്ടയച്ചു.

ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ ലോകത്ത് ഉണ്ടാകുന്നതെന്നു ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ചിലർ തമാശയായി കാണുമ്പോൾ മറ്റുചിലർ ശക്തമായ വിമർശനവും ഉയർത്തുന്നു. അഹങ്കാരം കൊണ്ടാണു യുവതി ഇങ്ങനെ ചെയ്തതെന്നും പരിസരബോധമില്ലാതെ, ജീവൻ പണയം വച്ചല്ല പ്രതിഷേധിക്കേണ്ടതെന്നും വിമർശകർ പറയുന്നു. ലൈസൻസില്ലാതെ വാഹനമോടിച്ച യുവാവിനും വിമർശനമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com