ADVERTISEMENT

അവതാർ സിനിമയ്ക്കു പേരു നിർദേശിച്ചതു താനാണെന്നും ശരീരത്തിൽ നീല പെയിന്റ് അടിക്കാൻ താൽപര്യം ഇല്ലാത്തതിനാല്‍ തനിക്കു ലഭിച്ച കഥാപാത്രം വേണ്ടെന്നു വയ്ക്കുകയായിരുന്നു എന്ന് ബോളിവുഡ് നടൻ ഗോവിന്ദയുടെ പറഞ്ഞിരുന്നു. ‘ആപ് കി അദാലത്ത് എന്ന ടിവി ഷോയിലായിരുന്നു താരം നടത്തിയ ഈ വെളിപ്പെടുത്തൽ സോഷ്യൽ ലോകത്ത് വൈറലായിരുന്നു.

ഗോവിന്ദ പറഞ്ഞത് ശരിയാണോ എന്ന് അറിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരത്തെ ട്രോളാൻ മത്സരമാണ്. മീമുകളും കമന്റുകളും ഫോട്ടോഷോപ്പുകളും പ്രവഹിക്കുകയാണ്. നീല പെയിന്റടിച്ച അവതാർ ഗേവിന്ദയും സൂപ്പര്‍മാന്‍ ഗോവിന്ദയും സോഷ്യൽ ലോകത്ത് തരംഗമാണ്.

ഇതെല്ലാം അറിയുമ്പോൾ ഗോവിന്ദ ആരാണ് എന്നു ജെയിംസ് കാമറൂൺ ചോദിക്കാതിരുന്നാൽ മതി എന്നാണ് ചിലരുടെ കമന്റ്. ഡിസിയുടെയും മാർവലിന്റെയും ചിത്രങ്ങളിൽ ഗോവിന്ദ പ്രത്യക്ഷപ്പെടുന്ന കാലം വിദൂരമല്ല എന്നും ചിലർ പറയുന്നു. ഗോവിന്ദ ‘തള്ളുക’യാണ് എന്നാണ് ഇവരുടെ നിലപാട്. 

സിനിമ പൂർത്തിയാകാൻ ഏഴുവർഷം വേണ്ടിവരും എന്നു പറഞ്ഞപ്പോൾ ജെയിംസ് കാമറൂൺ ദേഷ്യപ്പെട്ടു. എന്നാൽ സിനിമ പ്രദർശനത്തിന് തയാറാകാൻ ഏകദേശം അത്രസമയം വേണ്ടി വന്നു എന്നും ഗോവിന്ദ പറഞ്ഞിരുന്നു. ഇതിനു പിന്നിലെ നിജസ്ഥിതി അറിയാൻ താൽപര്യപ്പെടുന്നവരും നിരവധിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com