ADVERTISEMENT

പ്രശസ്ത ചൈനീസ് വ്ലോഗറുടെ യഥാർഥ മുഖം കണ്ട ഞെട്ടിയിരിക്കുകയാണ് ആരാധകർ. മധുര ശബ്ദം കൊണ്ടും സുന്ദര രൂപം കൊണ്ടുമാണ് ക്വിവാഔ ബിലുനോ എന്ന വ്ലോഗർ ആരാധകരെ സൃഷ്ടിച്ചത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫിൽറ്റർ മുഖം മൂടി ഉപയോഗിച്ചായിരുന്നു വിഡിയോകൾ ചെയ്തത്. അവസാനം ചെയ്ത വിഡിയോയിൽ ഫിൽറ്റർ പ്രവർത്തിക്കാതിരുന്നതോടെ യഥാർഥ മുഖം പുറത്തായത്.

യഥാർഥ മുഖം കാണിക്കണമെന്ന് ആരാധകർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ 8 ലക്ഷത്തോളം രൂപ സമ്മാനമായി ലഭിച്ചാൽ യഥാര്‍ഥ മുഖം കാണിക്കാം എന്നായിരുന്നു യുവതിയുടെ നിലപാട്. ഇതേത്തുടർന്ന് ആരാധകർ ഇവർക്ക് സമ്മാനങ്ങളും പണവും അയച്ചു. ഏകദേശം നാലു ലക്ഷത്തോളം രൂപ ഇങ്ങനെ യുവതി സ്വന്തമാക്കി. ഈ പരിപാടി മുന്നോട്ടു പോകുന്നതിനിടയാണ് അപ്രതീക്ഷിതമായി യഥാർഥ മുഖം പുറത്താകുന്നത്. ചെറുപ്പക്കാരിയായ യുവതിയെ പ്രതീക്ഷിച്ച ആരാധകർക്കു മുന്നിലെത്തിയത് ഒരു 58 കാരിയാണ്. 

സ്വന്തമായി വെബ്സൈറ്റ് തുടങ്ങാന്‍ പണം കണ്ടെത്തുന്നതിനായിരുന്നു ഈ സാഹസം. ആവശ്യമായ തുക ലഭിച്ചാൽ യഥാർഥ മുഖം പുറത്തുകാട്ടി വിവാദങ്ങൾ സൃഷ്ടിക്കാനും പ്രശസ്തയാകാനും ഇവർ പദ്ധതിയിട്ടിരുന്നു. സംഭവം വിവാദമായതോടെ ക്വിവാഔ ബിലുനോയുടെ വിഡിയോകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com