ADVERTISEMENT

ലിഫ്റ്റിനകത്ത് കഴുത്ത് കയറിൽ കുടുങ്ങിയ അഞ്ചു വയസ്സുകാരനെ രക്ഷിച്ചത് സഹോദരിയുടെ ബുദ്ധിപൂർവമായ ഇടപെടൽ. കുട്ടിയുടെ കൈവശമുണ്ടായിരുന്ന കയർ ലിഫ്റ്റ് താഴ്ന്നപ്പോൾ കഴുത്തിൽ കുടുങ്ങിയാണ് അപകടം. തുർക്കിയിലെ ഇസ്താംബുളിലാണ് സംഭവം.

സഹോദരനും സഹോദരിയും മറ്റൊരു കുട്ടിയോടൊപ്പം കളിക്കാൻ പോകാനാണ് ലിഫ്റ്റിൽ കയറിയത്. കളിക്കാൻ ഉപയോഗിക്കുന്ന കയർ ആൺകുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്നു. എന്നാൽ ലിഫ്റ്റിന്റെ വാതിൽ അടഞ്ഞപ്പോൾ കയറിന്റെ പകുതി ഭാഗം പുറത്തായി. ലിഫ്റ്റ് താഴാന്‍ തുടങ്ങിയതോടെ കയർ കഴുത്തിൽ കുടുങ്ങി. ഇതോടെ കുട്ടി മുകളിലേക്ക് ഉയർന്ന് ശ്വാസത്തിനു വേണ്ടി പിടഞ്ഞു. ഇതു കണ്ട പെൺകുട്ടി അപായമണി മുഴക്കി ലിഫ്റ്റ് നിർത്തി. ഇതിനുശേഷം സഹോദരന്റെ കഴുത്ത് കയറിൽ നിന്നു മാറ്റി താഴെയിറക്കി. കഴുത്തിനു പരുക്കേറ്റെങ്കിലും കുട്ടി രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ.

പെൺകുട്ടിയുടെ അസാമാന്യ ധൈര്യവും അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനവും ലിഫ്റ്റിനുള്ളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യൽ ലോകത്ത് വൈറലാണ്. വിവിധഭാഗങ്ങളിൽ നിന്ന് പെൺകുട്ടിയെ തേടി അഭിനന്ദങ്ങൾ എത്തുന്നുണ്ട്. ഇത്രയും ധീരതയും പക്വതയുമുള്ള പെൺകുട്ടിയെ അടുത്തൊന്നും കണ്ടിട്ടില്ല എന്നാണ് സോഷ്യൽ ലോകം പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com