ADVERTISEMENT

ഗുജറാത്തിലെ നവ്സാരിയിൽ കനത്ത മഴയെത്തുടർന്ന് വെളളക്കെട്ടിൽ കുടുങ്ങിയ സ്ത്രീയെ രക്ഷിച്ച വ്യോമസേന ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ വൈറലാകുന്നു.

കഴുത്തൊപ്പം വെള്ളത്തില്‍ നിന്നാണ് രക്ഷാപ്രവർത്തനം. ലഫ്റ്റനന്റ് കരൺ ദേശ്മുഖ് സ്ത്രീയെ തൂക്കു കൊട്ടയിൽ കയറ്റി ഹെലികോപ്റ്ററിൽ എത്തിക്കുകയായിരുന്നു. തൂക്കുകൊട്ടയിൽ കയറാന്‍ സ്ത്രീ ഭയപ്പെട്ടതോടെയാണ് കരൺ നേരിട്ട് ഇറങ്ങിയത്. അതിവേഗം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലായിരുന്നു വ്യോമസേന രക്ഷകരായത്.

വ്യോമസേനയുടെ ട്വിറ്ററിൽ പങ്കുവച്ച ഈ വിഡിയോ വൈറലായി. ഈ ധീരതയ്ക്ക് സല്യൂട്ട് എന്നായിരുന്നു സോഷ്യൽ ലോകത്തിന്റെ പ്രതികരണം. പലപ്പോഴും ഇവരുടെ ധീരത അറിയാതെ പോകുന്നു എന്നും കമന്റുകളുണ്ട്.

ഓഗസ്റ്റിലെ ആദ്യ മൂന്നു ദിവസങ്ങളിൽ മാത്രം ജൂലൈയിലേതിനേക്കാൾ 61 ശതമാനം മഴയാണ് ഗുജറാത്തിൽ പെയ്തത്. ഇതിനെത്തുടർന്ന് സംസ്ഥാനത്തെ ചില പ്രദേശങ്ങൾ വെള്ളത്തിനടിയില്‍ ആയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com