ADVERTISEMENT

നീരാളിയെ മുഖത്തു വച്ച് ചിത്രം പകർത്താൻ ശ്രമിച്ച യുവതി ആശുപത്രിയിൽ. നീരാളിയുടെ ഗ്രാഹി മുഖത്ത് ആഴ്ന്ന് ഇറങ്ങി ജാമി ബിസെഗ്ലിയ എന്ന യുവതിക്കാണ് പരുക്കേറ്റത്. വാഷിങ്ടണിലെ ടകോമ പാലത്തില്‍ നടന്ന ചൂണ്ടയിടൽ മൽസരത്തിന് എത്തിയപ്പോഴായിരുന്നു അപകടം.

octopus-1

കാഴ്ചയിൽ പാവമായി തോന്നിയ ആ ജീവി ഉപദ്രവിക്കുമെന്ന് ഒരിക്കലും കരുതിയില്ല എന്നായിരുന്നു ജാമിയുടെ പ്രതികരണം. ‘‘ആദ്യം അത് എന്റെ മുഖത്ത് കളിക്കുകയായിരുന്നു. എന്റെ ചെവിയിലും മൂക്കിലും ഇഴഞ്ഞു നടന്നു. പിന്നീട് എന്റെ കവിളിലേക്ക് ഇറങ്ങി അതിന്റെ ഗ്രാഹികൾ ആഴ്ത്തി’’– ജാമി പറഞ്ഞു. 

octopus-2

വേദന സഹിക്കാനാവാതെ ജാമി വേഗം നീരാളിയെ കുടഞ്ഞെറിഞ്ഞു. അരമണിക്കൂറോളം മുഖത്തു നിന്ന് ചോര ഒലിച്ചു. എന്നാൽ ചൂണ്ടയിടൽ മൽസരം പൂർത്തിയാക്കിയശേഷമാണ് ജാമി ആശുപത്രിയിൽ ചികിൽസ തേടിയത്.‘‘മുഖത്തിന്റെ ഇടതുവശം തളർന്നതു പോലെയാണ് തോന്നിയത്. ഇപ്പോഴും വീർത്തിരിക്കുകയാണ്. വേദനയുമുണ്ട്’’– ജാമി ന്യൂയോർക്ക് പോസ്റ്റിനോടു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com