ADVERTISEMENT

കേരളം, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ മഴ കനത്ത നാശം വിതയ്ക്കുകയാണ്. പ്രളയദുരിതത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ വിവിധ സേനകളും സന്നദ്ധ സംഘടനകളും രംഗത്തുണ്ട്. ജീവന്‍ രക്ഷിച്ച സൈനികരോട് ഒരു യുവതി നന്ദി പ്രകടിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മഹാരാഷ്ട്രയിലെ സൻഗിലിയിലാണ് നിന്നാണ് അതിജീവനത്തിന്റെ ഈ ദൃശ്യങ്ങള്‍.

പ്രളയത്തിൽ കുടുങ്ങിയ കുടുംബത്തെ സൈനികർ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകകയായിരുന്നു. ഇതിനിടയിൽ വഞ്ചിയിലുണ്ടായിരുന്ന യുവതി സൈനികരുടെ കാലു തൊട്ടു വന്ദിക്കുകയും തൊഴുകയ്യോടെ നന്ദി പറയുകയും ചെയ്യുന്നു. കാലു തൊട്ടപ്പോള്‍ സൈനികൻ അതു തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഹൃദ്യമായ ഈ വിഡിയോ സോഷ്യൽ ലോകം ഏറ്റെടുത്തു. സന്തോഷവും പ്രതീക്ഷയും ജനിപ്പിക്കുന്നതാണ് ഈ വിഡിയോ എന്നാണ് കമന്റുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com