ADVERTISEMENT

കൊച്ചിയിലെ കത്രിക്കടവ് പാലത്തിലെ കുഴികൾ മൂടുന്ന ഹോംഗാർഡിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് റേഡിയോ മാംഗോ എഫ്എമ്മിലെ ആർജെ നീന. രാവിലെ പാലത്തിലൂടെ പോകുമ്പോഴാണ് കുഴികളിലേക്ക് മെറ്റൽ വാരി ഇടുന്ന ഹോംഗാർഡ് ആൽബിനെ നീന കാണുന്നത്. അദ്ദേഹത്തോടു സംസാരിച്ചപ്പോഴാണ് വണ്ടികൾ ഗുരുക്കിൽ പെടുന്നതു കണ്ട് വിഷമം തോന്നി സ്വയം ചെയ്യുന്നതാണെന്നു മനസ്സിലായത്. ഒരു വണ്ടി കുഴിയിൽ ചാടിയാൽ പിന്നാലെ വരുന്ന വണ്ടികളെല്ലാം കുരുക്കിൽ അകപ്പെടും. ഒരുപാടു സമയം അവർക്കു നഷ്ടമാകും. അധികാരികൾ ശരിയാക്കുന്നതും നോക്കി നിന്നില്ല, മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ തന്നാലാകുന്നത് ആൽ‌ബിന്‍ ചെയ്യുന്നു.

നീന പങ്കുവച്ച കുറിപ്പ്;

രാവിലെ തന്നെ ഒരു മണിക്കൂർ ബ്ലോക്കിൽപ്പെട്ട് സമനില തെറ്റിയ ഞാൻ ഇഴഞ്ഞിഴഞ്ഞ് കത്രിക്കടവ് പാലം കയറിയപ്പോൾ കണ്ട കാഴ്ച! അവിടെ ഒരാൾ കേരള പൊലീസിന്റെ റെയിൻ കോട്ടുമിട്ട് പാലത്തിൽ ബ്ലോക്ക് ഉണ്ടാക്കുന്ന വലിയ കുഴി അടയ്ക്കാൻ കൈകൊണ്ട് കല്ലും മെറ്റലും വാരി ഇടുന്നു. അവിടെ വണ്ടി നിർത്താൻ കഴിയാത്തതു കൊണ്ട് പാലത്തിന്റെ അപ്പുറം വണ്ടി നിർത്തി ഓടി വന്നു നോക്കുമ്പോൾ ഇവിടെ ട്രാഫിക് നിയന്ത്രിക്കുന്ന ഹോം ഗാർഡ് ആൽബി ചേട്ടനാണ്. (പള്ളുരുത്തിക്കാരുടെ ബെന്നിച്ചേട്ടൻ)

ആൽബിൻ എന്ന മാലാഖ! കേരള പോലീസാണെന്നു uniform കണ്ട് ഞാൻ ധരിച്ചു. പക്ഷെ കേരള പോലീസിൻറ വലം കയ്യാണ്. ഹോം ഗാർഡ് ആൽബി ചേട്ടൻ!...

Posted by RJ Neena Radio Mango on Monday, 12 August 2019

മെട്രോ പണിക്കാരെ സോപ്പിട്ട് വലിയ ഒരു കുഴി ആൽബി ചേട്ടൻ അടപ്പിച്ചു. അതുകൊണ്ട് ഈ കുഴി ഒരു അഗാധ ഗർത്തമായില്ല! കൈകൊണ്ട് വാരിയിട്ട മെറ്റൽ കൊണ്ട് നമ്മൾ ബ്ലോക്കില്ലാതെ കടന്നു പോകുന്നു. രാവിലെ ജോലിക്കു വൈകിയ ദേഷ്യം ഒരു നിമിഷം കൊണ്ട് കണ്ണുനീരായോ, നന്ദിയായോ ഹൃദയത്തിൽ വന്നു നിറഞ്ഞു.

മിണ്ടാപ്പൂച്ചകളായി മാലാഖമാരും ദൈവങ്ങളും ഇറങ്ങി പണിഎടുക്കുന്ന കൊടും മഴക്കാലം! ഇന്ന് ഞാൻ കണ്ട മാലാഖ... ഇദ്ദേഹം ചെയ്ത...

Posted by RJ Neena Radio Mango on Monday, 12 August 2019

ഇന്നു ‘ടൈംപാസിൽ’ നമ്മോടൊപ്പം ആൽബി ചേട്ടനും ഉണ്ടാകും. മഴക്കാലത്ത് നമ്മൾ സുഖമായിരിക്കാൻ സ്വയം കഷ്ടപ്പെടുന്ന ഒരുപാട് ഹീറോസിന്റെ പ്രതിനിധിയാണ് എന്റെ കൺമുന്നിൽ കണ്ട ഈ മാലാഖ.

MUCH MUCH MUCH LOVE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com