ADVERTISEMENT

പ്രളയദുരിതത്തിൽ കേരളക്കര നെഞ്ചിലേറ്റിയ നൗഷാദിനെ പരിചയപ്പെടുത്തി മകൾ ഫെയ്സ്ബുക്ക് ലൈവിൽ. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള മലയാളികൾ അഭിനന്ദനങ്ങൾ കൊണ്ടു മൂടിയതോടെയാണ് നൗഷാദിനൊപ്പം മകൾ വിഡിയോ ചെയ്തത്. ചെറുപ്പം മുതൽ കാണുന്നത് ഇങ്ങനെയുള്ള വാപ്പയെ ആണെന്നു മകൾ പറയുമ്പോൾ കഴിവനുസരിച്ച് മറ്റുള്ളവരെ സഹായിക്കൻ അഭ്യർഥിക്കുകയാണ് നൗഷാദ്.

‘‘ഇതാണ് എന്റെ വാപ്പ..നിങ്ങളുടെ നൗഷാദിക്ക.. ഇന്നലെ മുതൽ വാപ്പയെ വിളിക്കുവാ ഫോണിൽ കിട്ടുന്നില്ല. അതുകൊണ്ട് ഇന്നു വീട്ടിലേക്ക് നേരിട്ടെത്തി. ഒറ്റ രാത്രി കൊണ്ട് വാപ്പ എല്ലാവർക്കും പ്രിയപ്പെട്ടവനായി. എന്നാൽ ഞാൻ ചെറുപ്പം മുതലേ കാണുന്നതാ. വാപ്പ ഇങ്ങനെ തന്നെയാ.. എല്ലാരെയും സഹായിക്കും. അതുകൊണ്ട് ഇതൊന്നും ഒരു വലിയ കാര്യമായോ പ്രത്യേകതയായോ കാണുന്നില്ല..’നൗഷാദിന്റെ മകൾ പറയുന്നു.

‘‘പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ ദയവായി സഹായിക്കണം. കയ്യിലുള്ളത് കൊടുക്കണം. ഇൗദ് ആശംസകൾ.’’– നൗഷാദിന്റെ അഭ്യർഥന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com