ADVERTISEMENT

സ്വാതന്ത്ര്യ ദിനത്തിൽ റിപ്പബ്ലിക് ദിനാശംസ നേർന്ന ബോളിവുഡ് താരം ഇഷ ഗുപ്തയെ ട്രോളി സോഷ്യൽ ലോകം. 73മത് സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി ഹിന്ദിയിലുള്ള ഒരു ചിത്രമാണ് ആശംസയായി താരം ട്വീറ്റു ചെയ്തത്. എന്നാൽ അതിൽ ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ എന്നായിരുന്നു എഴുതിയിരുന്നത്.

ആരാധകര്‍ ഈ തെറ്റു ചൂണ്ടികാണിച്ചു. ഈ പോസ്റ്റിനു താഴെ ദീപാവലിയും പുതുവർഷവും വിഡ്ഢി ദിനവും ആശംസിച്ച് മറുപടി നൽകി. പിന്നാലെ ട്രോളുകളും ശക്തമായി. ചിലർ രൂക്ഷവിമർശനം ഉയർത്തി. 

ഇതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നറിയിച്ച് ഇഷ രംഗത്തെത്തി. തെറ്റായ പോസ്റ്റ് നീക്കം ചെയ്ത് എല്ലാവർക്കും സ്വാതന്ത്ര്യദിനാശംകൾ നേരുകയും ചെയ്തു.

എന്നാല്‍ ആ ട്വീറ്റുകളും ട്രോള്‍ ചെയ്യപ്പെട്ടു. എന്തു തെറ്റു പറ്റിയാലും ഇപ്പോൾ ഹാക്കർമാരുടെ തലയിൽ ഇടുന്നതാണ് സെലിബ്രിറ്റികളുടെ ശീലമെന്നും ഇതൊക്കെ വിശ്വസിക്കാൻ മാത്രം വിഡ്ഢികളല്ല എന്നുമായിരുന്നു പ്രതികരണങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com