ADVERTISEMENT

ക്രിക്കറ്റില്‍ ആരാധകർ ഏറെയുണ്ട് വെസ്റ്റ് ഇൻ‍ഡീസ് ക്രിക്കറ്റര്‍ ആന്ദ്രേ റസലിന്. എന്നാൽ ജീവിതത്തിലും റസലിന് ഇപ്പോൾ ആരാധകർ ഏറുകയാണ്. ആദ്യ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് റസലും ഭാര്യ ജസിം ലോറയും. കുഞ്ഞിന്റെ ജനനത്തിനു മുന്നോടിയായി സുഹൃത്തുക്കൾക്കു വേണ്ടി റസൽ പാര്‍ട്ടി നടത്തിയിരുന്നു. ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ലിംഗം വെളിപ്പെടുത്താൻ രസകരമായ വഴിയാണ് റസൽ സ്വീകരിച്ചത്. 

ബേബി റസല്‍ എന്നെഴുതിയ ബോർഡിനു മുൻപിൽ ബാറ്റ് പിടിച്ചു നിന്ന റസൽ, വെള്ള നിറത്തുള്ള വലിയൊരു ബോൾ എറിയാൻ ഭാര്യയോട് ആവശ്യപ്പെട്ടു. റസലിന്റെ പ്രഹരമേറ്റപ്പോൾ ലോറ എറിഞ്ഞ ആ ബോളിൽ നിന്ന് പിങ്ക് നിറത്തിലുള്ള പുകയും അലങ്കാരങ്ങളും പുറത്തു വന്നു. തനിക്കു ജനിക്കാൻ പോകുന്നത് ഒരു പെൺകുട്ടിയാണെന്നു പ്രതീകാത്മകമായി വെളിപ്പെടുത്തുകയായിരുന്നു റസൽ. 

‘‘ഒരു പെൺകുട്ടിയാണ്. എന്റെ ജീവിതത്തിലെ അടുത്ത അനുഗ്രഹം. ആൺകുട്ടിയോ പെൺകുട്ടിയോ അല്ല, ആരോഗ്യമുള്ള ഒരു കുഞ്ഞിനെയാണ് ദൈവത്തോടു ചോദിക്കുന്നത്’’– വിഡിയോയ്ക്കൊപ്പം താരം കുറിച്ചു. റസലിന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും എത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com