ADVERTISEMENT

വിവാഹ വാർഷികത്തിന് ഭാര്യയ്ക്കു സമ്മാനം നൽകണം. എന്തെങ്കിലുമൊരു സമ്മാനമല്ല, നല്ല മധുരമുള്ള ഒരു സർപ്രൈസ് നൽകാനാണ് ജിബിൻ ജോസഫ് ആഗ്രഹിച്ചത്. സ്വന്തമായി ജിബിൻ ഭാര്യയ്ക്ക് സമ്മാനം നൽകി. പ്രണയത്തിന്റെയും ജീവിതത്തിന്റെയും ഓർമകൾ നിറയുന്ന ഈ സമ്മാനം സോഷ്യൽ ലോകത്തിന്റെ ഹൃദയം കവരുകയാണ്. 

‘ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി എന്റെ സ്വന്തം അന്നമ്മയ്ക്ക്’ എന്നെഴുതിയ ഒരു പെട്ടിയാണ് ജിബിന്‍ ഭാര്യക്കു സമ്മാനിച്ചത്. പെട്ടി  തുറക്കുമ്പോൾ പച്ചനിറത്തിലുള്ള വർണക്കടലാസ്. അതിന് താഴെ ‘മരുഭൂമിയിലെ പച്ചപ്പ്’ എന്ന് എഴുതിയ കടലാസ്. അതുമാറ്റുമ്പോൾ മാംഗോ ബൈറ്റ്സ് മിഠായികൾ. താഴെ ‘മരുപ്പച്ചയിൽ നിന്ന് നമ്മൾ ഒന്നിച്ച്’ എന്നതിനൊപ്പം ആദ്യമായി പ്രണയം പറഞ്ഞ തിയതി കുറിച്ച കടലാസ്. പിന്നെയും മിഠായികൾ. വിഹാനിശ്ചയ തിയതി കുറിച്ച് ‘ജീവിത തോണിതൻ തീരത്ത്’ എന്ന് എഴുതിയിരിക്കുന്നു. പിന്നെയും മിഠായികളും കുറിപ്പുകളുമുണ്ട്. എല്ലാത്തിനും ഒടുവിൽ ‘ഇനിയും തീരങ്ങൾ തേടി ഒരുമിച്ചു തുഴയാം’ എന്നു കാണാം. അതിനൊപ്പം ഒരു മോതരം തന്റെ പ്രിയതമയക്കായി സൂക്ഷിച്ചിരിക്കുന്നു.

ഈ സമ്മാനപ്പെട്ടി തയാറാക്കുന്നതിന്റെ വി‍ഡിയോയും ജിബിൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com