ADVERTISEMENT

മരിച്ചു പോയ മകന്റെ ജോലി മരുമകൾക്ക് കിട്ടുന്നത് തടയാൻ സമർപ്പിച്ച വിവാഹചിത്രത്തിൽ വരൻ സൽമാന്‍ ഖാന്‍. മരുമകൾക്ക് മറ്റൊരു ഭർത്താവ് ഉണ്ടെന്നു സ്ഥാപിക്കാൻ ഭര്‍തൃപിതാവാണ് കുടുംബകോടതിയിൽ വ്യാജചിത്രം സമർപ്പിച്ചത്. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ ജില്ലയിലെ ബൈകുണ്ഡ്പുർ കുടുംബകോടതിയിലാണ് സംഭവം.

മകൻ ബസന്തിന്റെ ജോലി മരുമകൾ റാണീ ദേവിക്ക് കിട്ടുന്നത് തടയുകയായിരുന്നു ലക്ഷ്യം. റാണിക്ക് മറ്റൊരു ഭർത്താവ് ഉണ്ടെന്നു സ്ഥാപിച്ചാല്‍ മതിയെന്ന് ആരോ ബസന്തിന്റെ അച്ഛനെ ഉപദേശിച്ചു. ഇതേത്തുടർന്നാണ് പ്രദേശത്തെ ഒരു ഡിജിറ്റൽ സ്റ്റുഡിയോയിലെത്തി ഇയാൾ വ്യാജ ചിത്രം ഉണ്ടാക്കി. എന്നാൽ ചിത്രം തയാറാക്കിയ ആൾ റാണിക്കൊപ്പം ചേർത്തത് ബോളിവുഡ് സൂപ്പർതാരം സൽമാന്‍ ഖാനെ ആയിരുന്നു. ചിത്രം കണ്ട ജഡ്ജി അമ്പരന്നു. കള്ളത്തരം മനസ്സിലാക്കി ബസന്തിന്റെ ജോലി ഭാര്യയ്ക്കു നൽകാനും ഉത്തരവിട്ടു.

സർക്കാർ സ്ഥാപനമായ സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സിൽ ഗുമസ്തനായി ജോലി ചെയ്യുകയായിരുന്ന ബസന്ത്, 2013ലാണ് ആത്മഹത്യ ചെയ്തത്. ഇതിനു പിന്നാലെ ബസന്തിന്റെ വീട്ടുകാർ റാണിയെ വീട്ടിൽ നിന്നു പുറത്താക്കി. ബസന്തിന്റെ ജോലി സഹോദരനുള്ളതാണെന്നും അവകാശപ്പെട്ടു. തുടർന്നാണ് കേസ് കോടതിയിൽ എത്തിയതും വിവാഹചിത്രത്തിൽ സൽമാൻ ഖാന്‍ സ്ഥാനം പിടിച്ചതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com